ഒഐസിസി കുവൈറ്റ് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

നൂറിൽ പരം പ്രവർത്തകർ പങ്കെടുത്ത  സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ഒഐസിസി നാഷണൽ കമ്മറ്റി സംഘടനാ ചുമതയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള സ്വാഗതം പറഞ്ഞു

New Update
Untitledtrmp

കുവൈറ്റ്: ഒഐസിസി കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് വെള്ളിയാഴ്ച നൈസ് ഫ്രഷ് റെസ്റ്റാറന്റ് ഹാളിൽ വെച്ച് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ആഘോഷിച്ചു. ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര  ഉത്ഘാടനം നിർവഹിച്ചു.

Advertisment

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന  "വോട്ട് ചോരി" പ്രക്ഷോഭത്തിൽ  സമീപ ഭാവിയിൽ വലിയ മാറ്റങ്ങൾ രാജ്യത്തുണ്ടാകുമെന്ന്  കേക്ക് മുറിച്ചുകൊണ്ട്  ഉത്ഘാടന പ്രസംഗത്തിൽ വര്ഗീസ് പുതുക്കുളങ്ങര പറഞ്ഞു.


Untitledtrmp

ആഗസ്ത് 28 ന് ശുവൈഖ് കൺവെൻഷൻ  സെന്റെർ ആൻഡ് റോയൽ സ്യൂട്ട് ഹോട്ടലിൽ വെച്ച് നടക്കുന്ന  ഒഐസിസി മെഗാ പ്രോഗ്രാം "വേണു പൂർണിമ 2025" ചടങ്ങിൽ  മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ രാജീവ്  ഗാന്ധി പുരസ്‌കാരം എഐസിസി സംഘടനാ ചുമതല  വഹിക്കുന്ന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിക്ക് ആദരണീയനായ മുസ്ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പുരക്‌സാരം സമർപ്പിക്കും.

ചലച്ചിത്ര താരം  നവ്യ നായർ വിശിഷ്ട അഥിതിയായിരിക്കും  കൂടാതെ  മുൻ മന്ത്രി എ.പി. അനിൽ കുമാർ, കെപിസിസി ജനറൽ സെക്രട്ടറിയും  കുവൈറ്റ് ചുമതലയുമുള്ള അഡ്വ.അബ്ദുൽ മുത്തലിബ് , മറിയ  ഉമ്മൻ‌ചാണ്ടി എന്നിവരും നാട്ടിൽ നിന്നും  കുവൈറ്റിൽ നിന്നുമായി നിരവധി കലാകാരൻമാർ പങ്കെടുക്കുന്ന കലാ സന്ധ്യയും ഉണ്ടായിരിക്കുമെന്ന് ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

Untitledtrmp


വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ  കാട്ടൂർ കളീക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജോയ് ജോൺ തുരുത്തിക്കര, ജോബിൻ ജോസ് , കൃഷ്ണൻ കടലുണ്ടി,  ജലിൻ തൃപ്പയാർ,  രജിത തുളസീധരൻ,  ബിനോയ് ചന്ദ്രൻ കൂടാതെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച്  സുരേന്ദ്രൻ മൂങ്ങത്ത് (കാസറഗോഡ്) ലിപിൻ മുഴക്കുന്ന് (കണ്ണൂർ) അക്ബർ വയനാട് (വയനാട്) ശിവദാസൻ പിലാക്കാട്ട് (കോഴിക്കോട്) സജിത്ത് ചേലേമ്പ്ര (മലപ്പുറം) വിനീഷ് പല്ലക്ക്  (പാലക്കാട്) അലി ജാൻ (തൃശൂർ) സാബു പൗലോസ് (എറണാംകുളം) ബത്താർ വൈക്കം (കോട്ടയം) ചാൾസ് പി ജോർജ് (പത്തനംതിട്ട) കലേഷ് ബി. പിള്ള(ആലപ്പുഴ)  റോയ് പുനലൂർ (കൊല്ലം) സകീർ ഹുസൈൻ (തിരുവനന്തപുരം) മുകേഷ് ഗോപാലൻ എന്നിവർ ആശംസകൾ അറിയിച്ചു.


നൂറിൽ പരം പ്രവർത്തകർ പങ്കെടുത്ത  സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ഒഐസിസി നാഷണൽ കമ്മറ്റി സംഘടനാ ചുമതയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള സ്വാഗതം പറഞ്ഞു.  നാഷണൽ സെക്രട്ടറിമാരായ  എം.എ നിസ്സാം നന്ദിയും സുരേഷ് മാത്തൂർ ഏകോപനവും നടത്തി.

Advertisment