/sathyam/media/media_files/2025/09/01/untitled-2025-09-01-13-28-47.jpg)
കുവൈറ്റ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പുതുക്കി, അദ്ദേഹത്തിൻ്റെ മകൾ ഡോ. മറിയ ഉമ്മനുമായി ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി സ്നേഹവിരുന്നൊരുക്കി.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരും ഒഐസിസി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.
നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിനു ചേമ്പാലയം അധ്യക്ഷത വഹിച്ച യോഗം നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
ഉമ്മൻ ചാണ്ടിയുടെ ജനകീയ ബന്ധങ്ങളെക്കുറിച്ചും ജനസേവനത്തെക്കുറിച്ചും മറിയ ഉമ്മൻ പങ്കുവെച്ച ഓർമ്മകൾ സദസ്സിന് വൈകാരിക അനുഭവമായി.
ഒഐസിസി ദേശീയ ഭാരവാഹികളായ വർഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, എം.എ. നിസ്സാം, റിഷി ജേക്കബ്, വനിതാവിഭാഗം കോർഡിനേറ്റർ ഷെറിൻ ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു.
'വേണു പൂർണ്ണിമ 2025' എന്ന പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച സുരേന്ദ്രൻ മൂങ്ങത്ത്, കലേഷ് ബി. പിള്ള എന്നിവർക്കുള്ള ഉപഹാരങ്ങൾ മറിയ ഉമ്മൻ സമ്മാനിച്ചു. തുടർന്ന്, ഭാഗ്യ നറുക്കെടുപ്പിന് കൺവീനർ റിജോ കോശി നേതൃത്വം നൽകി.
നാഷണൽ സെക്രട്ടറി സുരേഷ് മാത്തൂർ സ്വാഗതവും പ്രോഗ്രാം ജോയിന്റ് കൺവീനർ വിപിൻ മങ്ങാട് നന്ദിയും പറഞ്ഞു.