ബഹ്‌റൈൻ: ബഹ്‌റൈൻ ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡബിൾസ് ബാഡ്മിൻറൺ ടൂർണമെന്റ് സംഘടിപ്പിച്ചു. കരാനയിൽ ഉള്ള ഹൌസ് ഓഫ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന മത്സരങ്ങൾ ഫ്ലൈറ്റ്3, ഫ്ലൈറ്റ്4 കാറ്റഗറിയിൽ ആയിരുന്നു. മത്സരത്തിൽ ഷെർവിൻ സുനിൽ, സനൂപ് സേവ്യർ എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്.
പ്രജിൽ പ്രസന്നൻ, സജിൻ ശശിധരൻ എന്നവർ രണ്ടാം സ്ഥാനവും നേടി. ടൂർണമെന്റ് സമാപന ചടങ്ങിൽ ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതം പറഞ്ഞു.
തുടർന്ന് ഒന്നാം സ്ഥാനം നേടിയവർക്ക് സ്പോർട്സ് ഹബ് സിഇഓ ജുനിത് സിഎം, ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം എന്നവർ ട്രോഫികൾ നൽകി.
ക്യാഷ് പ്രൈസ് ഒഐസിസി ഗ്ലോബൽ കമ്മിറ്റി മെമ്പർ ബിനു കുന്നന്താനവും രണ്ടാം സ്ഥാനം നേടിയവർക്ക് ഒഐസിസി ദേശിയ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ജലീൽ മുല്ലപ്പിള്ളി എന്നിവർ ട്രോഫികളും ദേശിയ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ ക്യാഷ് പ്രൈസും നൽകി.
ബെസ്ററ് പ്ലേയർ റെജി വർഗീസിന് ജോയിന്റ് കൺവീനർ ദേശിയ ജനറൽ സെക്രട്ടറി സുനിൽ ചെറിയാൻ ട്രോഫി നൽകിയപ്പോൾ മാച്ച് റഫറി മാർക്ക് ടൂർണമെന്റ് കൺവീനർ ജില്ലാ കമ്മിറ്റി സ്പൊര്ട്സ് സെക്രട്ടറി ബിനു പോൾ, ജോയിന്റ് കൺവീനർ ദേശിയ സെക്രട്ടറി സൈഫിൽ മീരാൻ എന്നിവരും അമ്പയർ മാർക്ക് ദേശിയ ജനറൽ സെക്രട്ടറി ഇബ്രാഹിം അദ്ഹം, ജില്ലാ ട്രഷറർ സാബു പൗലോസ്, ജില്ല വൈസ് പ്രസിഡന്റ് ഡോളി ജോർജ് എന്നിവരും മൊമെന്റോകൾ നൽകി.
ബിനു പോൾ നന്ദി പറഞ്ഞ ചടങ്ങിൽ ഏറണാകുള ജില്ലയുടെ ചാർജ് വഹിക്കുന്ന ജനറൽ സെക്രട്ടറി ജേക്കബ് തെക്കുംതോട്, എറണാകുളം ജില്ലയിൽ നിന്നുള്ള ദേശിയ ഭരവാഹികൾ ആയ ദേശിയ കമ്മിറ്റി സംഘടനാ ജനറൽ സെക്രട്ടറി മനു മാത്യു, വൈസ് പ്രസിഡന്റ് സിൻസാണ് ചാക്കോ, സെക്രട്ടറി നെൽസൺ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.