/sathyam/media/media_files/ZyzUNyTUWJOWstZmsa8A.jpg)
ജിദ്ദ: ആഗോള തലത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഒ ഐ സി സി പുനഃസംഘടനയുടെ ഭാഗമായി ജിദ്ദയിൽ ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം തിരഞ്ഞെടുപ്പിലൂടെ നിലവിൽ വന്നു.
ബി ഹരികുമാർ പ്രസിഡന്റും, രഞ്ജിത്ത് ചെങ്ങന്നൂർ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും കോശി എബ്രഹാം ട്രഷററും ആയുള്ള പാനലിനെ ഐക്യകണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ - മിർസാ ഷെരീഫ്, ഷാനവാസ് കെ ഹസൻ , രാജേഷ് എൻ എസ്. ജിദ്ദ കമ്മറ്റി പ്രതിനിധികൾ - ഇർഷാദ് എ കെ ഷാഫി മജീദ്. ജനറൽ സെക്രട്ടറിമാർ - ഇർഷാദ് എ കെ, അനീസ് അഹ്‌മദ്.
/sathyam/media/media_files/le6VbvvdaTt8Px9gOtiS.jpg)
സെക്രട്ടറിമാർ - ഇക്ബാൽ കെ വൈ, സജിമോൻ തോമസ്. സാക്കിർ ഹുസൈൻ, സീനു രാജേഷ്, വിശാന്തി കൃഷ്ണൻ , ഷാഹിദ പുറക്കാട്. എക്‌സിക്യൂട്ടീവ് അംഗങ്ങൾ - അഭിലാഷ്, ബെന്നിച്ചൻ കെ വർഗീസ്, ഉമ്മൻ മത്തായി, ബിജു വറുഗീസ്, ബിനു മാത്യു, അബ്ദുൽ വഹാബ്, അൻസാരി എച്ച്, ഷിബു കെ മാത്യു, ഷീല കോശി, അന്നാമ്മ ദേവസ്യ.
ആലപ്പുഴ ജില്ലയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരെയും ഒരു കുട കിഴിൽ കൊണ്ടുവരുന്നതിനും അവർക്കായി ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള കർമ്മ പരിപാടികൾ അവിശികരിക്കുവാനും പുതിയ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, നാസിമുദ്ദീൻ മണനാക്ക്, റഫീഖ് മൂസ എന്നിവർ പ്രിസൈഡിങ് ഓഫീസർമാരായി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us