ഒഐസിസി കുവൈറ്റ് ഗാന്ധി ജയന്തി ആഘോഷിച്ചു

നാഷണൽ വൈസ് പ്രസിഡന്റ് ശാമുവേൽ ചാക്കോ കാട്ടൂർ കളീക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉത്ഘാടനം നിർവഹിച്ചു.

New Update
Untitled

കുവൈറ്റ്: ഒഐസിസി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വെച്ച് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 156 ആം ജന്മദിനം ആഘോഷിച്ചു.

Advertisment

നാഷണൽ വൈസ് പ്രസിഡന്റ് ശാമുവേൽ ചാക്കോ കാട്ടൂർ കളീക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉത്ഘാടനം നിർവഹിച്ചു.


അഹിംസയും സത്യവുമായിരുന്നു ഇന്ത്യൻ സ്വതന്ത്ര സമരത്തിൽ മഹാത്മാ ഗാന്ധിയുടെ ആയുധമായിരുന്നത്. ലളിത ജീവിതം നയിച്ച അദ്ദേഹം സമാധാനത്തിന്റെ പ്രതീകമാണ്.


ജോബിൻ ജോസ്, ബത്തർ വൈക്കം, കലേഷ് ബി. പിള്ള, എബി അത്തിക്കയം, മാത്യു യോഹന്നാൻ, മുകേഷ് ഗോപാലൻ, ഇക്ബാൽ മട്ടമ്മൽ തുടങ്ങിയവർ ആശംസൾ അറിയിച്ചു.

മഹാത്മാ ഗാന്ധിയുടെ ഛായാ ചിത്രത്തിൽ ഒഐസിസി പ്രവർത്തകർ  പുഷ്പാർച്ചന നടത്തി. നാഷണൽ ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ സ്വാഗതവും സെക്രട്ടറി എം.എ. നിസ്സാം നന്ദിയും പറഞ്ഞു.

Advertisment