/sathyam/media/media_files/2025/12/14/untitled-2025-12-14-10-29-53.jpg)
കുവൈറ്റ്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന്റെ ചരിത്ര വിജയത്തിൽ കണ്ണൂരിലെ പല ഇടതു പാളയങ്ങളും പിടിച്ചെടുത്തത്തിന്റെ സന്തോഷത്തിൽ ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി വിജയാഹ്ലാദം സംഘടിപ്പിച്ചു.
ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ബി സ് പിള്ള ഉദ്ഘാടനം നടത്തി “വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സാമ്പിൾ വെടിക്കെട്ടാണ് ഇപ്പോൾ നടന്നിരിക്കുന്നത് ”എന്ന് അദ്ദേഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയുണ്ടായി.
നാട്ടിലെ വിജയത്തിനു വേണ്ടി ഒരുപാട് പരിശ്രമിച്ച കണ്ണൂർ ജില്ലാ കമ്മിറ്റി പ്രവർത്തകരെ ചടങ്ങിൽ അഭിനന്ദിച്ചു. ജില്ലയുടെ ചാർജുള്ള നാഷണൽ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കല്ലാർ, നാഷണൽ സെക്രട്ടറി റെജി കോരിത് കണ്ണൂർ ജില്ലയിൽ നിന്നുള്ള നാഷണൽ ഭാരവാഹികൾകളായ വൈസ് പ്രസിഡന്റ് സിദ്ദിഖ് അപ്പകൻ, ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, സെക്രട്ടറി ജോസഫ് മാത്യു, എന്നിവർ ആഹ്ലാദം പങ്കുവെച്ച് സംസാരിക്കുകയുണ്ടായി.
സനിൽ തയ്യിൽ, ശരൺ കോമത്ത്,സുജിത്ത് കയലോട്, സുമേഷ് പി, ജോബി കോളയാട്,മുഹമ്മദ് സാദിഖ്, സജിൽ പി കെ, പ്രീജിത്ത് കൊയ്യാട്, സിദ്ധിഖ് പി സി എന്നിവർ പരിപാടിക് നേതൃത്വം നൽകി . ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി സ്വാഗതവും സെക്രട്ടറി മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us