ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മിറ്റി സെക്രട്ടറി മനോജ് മാത്യുവിന് യാത്രയപ്പ് നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuuuUntitlied.jpg

കുവൈറ്റ്: ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മിറ്റി സെക്രട്ടറി മനോജ് മാത്യുവിന് ഒ.ഐ.സി.സി കൊല്ലം ജില്ലാ കമ്മിറ്റി യാത്രയപ്പ് നൽകി.  

Advertisment

ഷർക്കിലുള്ള മനോജ് മാത്യുവിന്റെ വസതിയിൽ കൂടിയ യോഗത്തിൽ കൊല്ലം ജില്ലയുടെ ആക്ടിംഗ് പ്രസിഡണ്ട് സൈമൺ ബേബി അധ്യക്ഷത വഹിച്ചു.

കൊല്ലം ജില്ലാ യൂത്ത് വിങ് വൈസ് പ്രസിഡൻറ് അൽ അമീൻ കൊട്ടാരക്കര, കൊല്ലം ജില്ലാ യൂത്ത് വിങ് സെക്രട്ടറി ദിലീഷ് ജഗന്നാഥ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ഏറ്റുവാങ്ങി മനോജ് മാത്യു മറുപടി പ്രസംഗം പറഞ്ഞു.                  ചടങ്ങിൽ ഒ.ഐ.സി.സി ജില്ലാ ജനറൽ സെക്രട്ടറി ഷംസു താമരക്കുളം സ്വാഗതവും, ട്രഷറർ ജോർജി ജോർജ് നന്ദിയും പറഞ്ഞു.

Advertisment