കുവൈറ്റ് അബ്ബാസിയ തീപിടുത്തം: കുവൈറ്റ് ഓ.ഐ.സി.സി നാഷണൽ കമ്മറ്റി ആദരാഞ്ജലികൾ അർപ്പിച്ചു

എം.പി മാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവർ കുവൈറ്റ് ഓ.ഐ.സി.സി ഭാരവാഹികളുമായി ബന്ധപ്പെടുകയും ഓ.ഐ.സി.സി. കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ മൃതശരീരം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിച്ച് വരുന്നു.

New Update
kutUntitledsa

കുവൈറ്റ്: മലയാളികൾ തിങ്ങി പാർക്കുന്ന  അബ്ബാസിയയിൽ ഇന്നലെ  ഉണ്ടായ തീപിടുത്തത്തിൽ  ആലപ്പുഴ കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്ത് നീരേറ്റുപുറം സ്വദേശികളായ മാത്യു മുളയ്ക്കൽ, ലിനി എബ്രഹാം,  കുട്ടികൾ എന്നിവരുടെ വേർപാടിൽ കുവൈറ്റ് ഓ.ഐ.സി.സി നാഷണൽ കമ്മറ്റി ആദരാഞ്ജലി അർപ്പിച്ചു.

Advertisment

ഇന്നലെ നാട്ടിൽ നിന്നും അവധി കഴിഞ്ഞ് എത്തിയതായിരുന്നു മാത്യുവും കുടുംബവും. 