ഒഐസിസി കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ പ്രിയദർശിനിയുടെ നാൽപതാം  രക്തസാക്ഷിത്വ ദിനാചരണം നടത്തി

അബ്ബാസിയ ഒഐസിസി ഓഫീസിൽ വെച്ച് നടന്ന രക്ത സാക്ഷിത്വ ദിനാചരണം ഒഐസിസി നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.  

New Update
oicccUntitledj&ll

കുവൈറ്റ്: ഒഐസിസി കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്തിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിരാ പ്രിയദർശിനിയുടെ  നാൽപതാം  രക്ത സാക്ഷിത്വ ദിനാചരണം നടത്തി.

Advertisment

അബ്ബാസിയ ഒഐസിസി ഓഫീസിൽ വെച്ച് നടന്ന രക്ത സാക്ഷിത്വ ദിനാചരണം ഒഐസിസി നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.  

ഒ.ഐ .സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള അധ്യക്ഷനായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ധീര വനിതയും പ്രഥമ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര പ്രിയദർശിനിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

മുതിർന്ന കോൺഗ്രസ് നേതാവും വീക്ഷണം പത്രത്തിന്റെ കുവൈറ്റ് എഡിറ്ററുമായ കൃഷ്ണൻ കടലുണ്ടി, റെജി കൊരുത്, അലക്സ് മാനത്തവാടി, വിജോ തോമസ്, മാണി സി ചാക്കോ, തുളസീധരൻ തോട്ടക്കര , സജിത്ത് ചേലേമ്പ്ര, റോയ് ഇടുക്കി,  ബിജു പാറയിൽ, മുനീർ മണത്തിൽ എന്നിവർ സംസാരിച്ചു.

നാഷണൽ സെക്രട്ടറിമാരായ  സുരേഷ് മാത്തൂർ സ്വാഗതവും നിസ്സാം തിരുവനതപുരം നന്ദിയും അറിയിച്ചു.

Advertisment