/sathyam/media/media_files/2025/02/13/md6l5Mu2vJZIF5cShP8j.jpg)
കുവൈറ്റ്: പുതിയ മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഒ.ഐ.സി.സി കുവൈറ്റ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
പ്രസിഡന്റായി എബി അത്തിക്കയം, ജനറൽ സെക്രട്ടറിയായി റിജോ കോശി, ട്രഷററായി സിനു ജോൺ എന്നിവരെ തെരഞ്ഞെടുക്കുകയും, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൾ മുത്തലീഫിന്റെ നേതൃത്വത്തിൽ കുവൈറ്റ് ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയുടെ സാന്നിധ്യത്തിൽ പ്രഖ്യാപന ചടങ്ങ് നടത്തുകയും ചെയ്തു.
നാഷണൽ കമ്മിറ്റി പ്രതിനിധികളായി എബി വാരിക്കാട്, വർക്കീസ് ജോസഫ് മാരാമൺ, റെജി കൊരിത്, ഉമ്മൻ മാത്യൂസ് എന്നിവരെ തെരഞ്ഞെടുത്തു.
കൂടാതെ, വൈസ് പ്രസിഡന്റുമാരായി ചാൾസ് പി. ജോർജ്ജ്, വർക്കീസ് മാത്യൂ എന്നിവരും സെക്രട്ടറിമാരായി മാത്യു ഫിലിപ്പ് (റിനു), അനിൽകുമാർ, ജേക്കബ് ചെറിയാൻ, ബിജു മാത്യു, ഷിജോ തോമസ് (സ്പോർട്സ്), അനൂപ് പി. രാജൻ (വെൽഫെയർ) എന്നിവരും നിയോഗിതരായി.
പതിനാലംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുമൊടുകൂടി പുതിയ ജില്ലാ കമ്മറ്റി നിലവിൽ വന്നതായി സംഘാടകർ അറിയിച്ചു.