ഒഐസിസി കുവൈറ്റ് തെന്നെല ബാലകൃഷ്ണപിള്ള അനുശോചന യോഗം സംഘടിപ്പിച്ചു

ഓൺലൈൻ സൂമിൽ സംഘടിപ്പിച്ച അനുശോചന യോഗം കാസർഗോഡ് എം.പി  രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവഹിച്ചു. 

New Update
oicc kuwait

കുവൈറ്റ്‌: മുൻ കെപിസിസി പ്രസിഡണ്ടായിയുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ഒഐസിസി നാഷണൽ കമ്മറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. 

Advertisment

ഓൺലൈൻ സൂമിൽ സംഘടിപ്പിച്ച അനുശോചന യോഗം കാസർഗോഡ് എം.പി  രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവഹിച്ചു. 


കോൺഗ്രസ്‌ പ്രസ്ഥാനത്തിന് വേണ്ടി തന്റെ ഏക്കർ കണക്കിന് ഭൂ സ്വത്തുക്കൾ അടക്കം സംഭാവന ചെയ്യുകയും യാതൊരു പരിഭവവും ഇല്ലാത്ത വിനയപൂർവം പ്രയത്നിച്ച കോൺഗ്രസ്‌ കാരണവർ ആയിരുന്ന അന്തരിച്ച തെന്നല ബാലകൃഷ്ണപിള്ള എന്ന് ഉത്ഘാടനപ്രസംഗത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ ഓർമപ്പെടുത്തി.


ഒഐസിസി നാഷണൽ കമ്മറ്റി പ്രസിഡന്റ്‌ വര്ഗീസ് പുതുകുളങ്ങര അദ്യക്ഷത വഹിച്ച ചടങ്ങിൽ ചടങ്ങിൽ എബി വാരിക്കാട്, സാമൂവൽ ചാക്കോ കാട്ടൂർ കളീക്കൽ,വർഗീസ് ജോസഫ് മാരാമൺ,ജോയ് ജോൺ തുരുത്തിക്കര,ബിനു ചെമ്പാലയം, എം എ നിസ്സാം,ജോയ് കരവാളൂർ,ഷെറിൻ ബിജു,സുരേന്ദ്രൻ മൂങ്ങത്ത്,ലിപിൻ മുഴക്കുന്ന്,വിൽ‌സൺ ബത്തേരി, റിഹാബ് തൊണ്ടിയിൽ,സജിത്ത് ചെലേബ്ര,സാബു പോൾ,കൃഷ്ണൻ കടലുണ്ടി,കലേഷ് ബി.പിള്ള,റോയ് എബ്രഹാം, ഫിലിപ്പോസ് സാമൂവൽ, ജലിൻ തൃപ്പയാർ,അലൻ സെബാസ്റ്റ്യൻ,ബിനോയ്‌ ചന്ദ്രൻ,ജോബിൻ ജോസ്,ജേക്കബ് വര്ഗീസ്, ചാൾസ് പി ജോർജ്,ബത്താർ വൈക്കം,ആന്റു വാഴപ്പിള്ളി എന്നിവർ അനുശോചനം അറിയിച്ചു.

ഒഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ് പിള്ള സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും രേഖപ്പെടുത്തി.