New Update
/sathyam/media/media_files/2025/11/16/untitled-2025-11-16-14-19-28.jpg)
കുവൈറ്റ്: ഒ. ഐ. സി. സി കുവൈറ്റ് നാഷണൽ കമ്മിറ്റി 136 മത് ജവാഹർലാൽ നെഹ്‌റു ജന്മദിനം ആഘോഷിച്ചു. നാഷണൽ പ്രസിഡന്റ് സാമുവൽ കാട്ടൂർ കളീക്കൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര ഉത്‌ഘാടനം ചെയ്തു.
Advertisment
/filters:format(webp)/sathyam/media/media_files/2025/11/16/untitled-2025-11-16-14-19-47.jpg)
പുരോഗമന ഇന്ത്യക്കായി ചാച്ചാജി നൽകിയ സംഭാവനകളെ കുറിച്ച് അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു. മുൻ ജോയിന്റ് ട്രെഷറർ ഋഷി ജേക്കബ് ആശംസകൾ അറിയിച്ചു.
വർക്കിംഗ് പ്രസിഡന്റ് ബി.എസ്. പിള്ള സ്വാഗതവും സംഘടന ചുമതലയുള്ള ജന: സെക്രട്ടറി എം. എ. നിസ്സാം നന്ദിയും പറഞ്ഞു. ജന: സെക്രട്ടറി ജോയ് കരിവാളൂർ പരിപാടികൾക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us