ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി “ആരംഭം” വെള്ളിയാഴ്ച്ച നടക്കും; ഒരുക്കങ്ങൾ പൂർത്തിയായി

New Update
manmaaUntitled00

മനാമ: ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി 08.03.2024 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് ബി.എം.സി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന “ആരംഭം“ പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ചടങ്ങിൽ മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അഡ്വ.വി.എസ് ജോയ്,കെ.പി.സി.സി അംഗം അഡ്വ. എ.എം രോഹിത് തുടങ്ങിയവർ പങ്കെടുക്കും. 

Advertisment

ചടങ്ങിനോടനുബന്ധിച്ച് മികച്ച സംരംഭകനുള്ള ബിസിനസ്സ് എക്സലൻസ് അവാർഡ് ബഹ്‌റൈനിലെ അറിയപ്പെടുന്ന സംരംഭകനും വാദിമ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറുമായ ജുനൈദിന് സമ്മാനിക്കും.

മികച്ച സാമൂഹ്യ പ്രവർത്തകർക്കുള്ള സോഷ്യൽ എക്സലൻസ് അവാർഡുകൾ സാമൂഹ്യ പ്രവർത്തകരായ ചെമ്പൻ ജലാൽ, സലാം മമ്പാട്ടുമൂല എന്നിവർക്ക് സമർപ്പിക്കും. 

കൂടാതെ ബഹ്‌റൈനിൽ അഭിമാനകരമായ രീതിയിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ള സംഘടനകളായ കനോലി നിലമ്പൂർ കൂട്ടായ്മ, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകൾക്കുള്ള ഓർഗനൈസേഷൻ  എക്സലൻസ് അവാർഡുകൾ നൽകി ആദരിക്കും.

പരിപാടിയോടനുബന്ധിച്ച് നിരവധി കലാപരിപാടികളും ഉണ്ടായിരിക്കും. ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ മുഴുവൻ വ്യക്തിത്വങ്ങളെയും ആരംഭം പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ജില്ല പ്രസിഡന്റ് റംഷാദ് അയിലക്കാട്, ജനറൽ സെക്രട്ടറി രഞ്ജിത്ത് പടിക്കൽ, പ്രോഗ്രാം ജനറൽ കൺവീനർ ബഷീർ തറയിൽ എന്നിവർ അറിയിച്ചു.

Advertisment