ജിദ്ദ: ഇന്ത്യയിലെ ജനാധിപത്യ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ നടത്തി കൊണ്ടിരിക്കുന്ന ഒത്തുകളികൾക്കെതിരെ തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി തുടങ്ങി വെച്ച പോരാട്ടത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി പ്രഖ്യാപിച്ചു. ഇതിനായി സംഘടനയുടെ ഓഫീസിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.
അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു. രാഹുൽഗാന്ധിയുടെ വെളിപ്പെടുത്തലുകൾ ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും പുലർന്നു കാണാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും പ്രത്യാശ നൽകുന്നതാണ്. കൃത്യമായ തെളിവുകളും ഡാറ്റകളും നിരത്തി രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ലാതെ രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ജനാധിപത്യവിരുദ്ധ സമീപനമാണ് സംഘപരിവാരങ്ങൾ സ്വീകരിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വം തിരിച്ചുപിടിക്കാൻ രാഹുൽഗാന്ധിയും കോൺഗ്രസ്സും നടത്തുന്ന പോരാട്ടങ്ങൾക്ക് പരിപൂർണ്ണ പിന്തുണ നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഐക്യദാർഢ്യ സംഗമം വിലയിരുത്തി.
ഇസ്മയിൽ കൂരിപ്പൊയിൽ മുഖ്യപ്രഭാഷണം നടത്തി. കമാൽ കളപ്പാടൻ, ഫൈസൽ മക്കരപ്പറമ്പ, ഉസ്മാൻ കുണ്ടുകാവിൽ, ഷംസുദ്ദീൻ മേലാറ്റൂർ, സിപി മുജീബ് നാണി കാളികാവ്, മുഹമ്മദ് ഓമാനൂർ, നവാബ് വേങ്ങൂർ , പി പി അബ്ദുള്ളക്കുട്ടി , പി പി ഫൈസൽ എന്നിവർ സംസാരിച്ചു. യു എം ഹുസ്സൈൻ മലപ്പുറം സ്വാഗതവും , സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.