New Update
/sathyam/media/media_files/1YBVmpTe9xA6VLehX9Ym.jpg)
മസ്കറ്റ്: ഒമാൻ തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞ് 13 ഇന്ത്യക്കാരടക്കം 16 പേരെ കാണാതായി. തുറമുഖ പട്ടണമായ ദുക്കത്തിനു സമീപം റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് എണ്ണക്കപ്പൽ മറിഞ്ഞതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. കാണാതായ ജീവനക്കാർക്കുള്ള തിരച്ചിൽ തുടരുകയാണെന്നും അറിയിച്ചിട്ടുണ്ട്.
Advertisment
പ്രസ്റ്റിജ് ഫാൽക്കൺ എന്ന പേരിലുള്ള കപ്പലിൽ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും അടക്കം 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്.
ദുബായിൽനിന്ന് യെമൻ തുറമുഖമായ ഏദനിലേക്ക് പോയ കപ്പലാണ് അപകടത്തിൽപ്പെട്ടത്. അതേസമയം, കപ്പലിലെ എണ്ണയോ എണ്ണ ഉൽപന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.