മനാമ: കേരളത്തിന് പുറത്തുള്ള മലയാളി സംഘടനകളില്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഓണവിളംബരവും ശ്രാവണം ഓഫീസ് ഉത്ഘാടനവും വന്‍ ജനപങ്കോളിത്തത്തോടെ നടന്നു.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, മറ്റു എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങള്‍, ശ്രാവണം 2024 ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ജോര്‍ജ്ജ്, സീനിയര്‍ അംഗങ്ങളായ സി.പി. വര്‍ഗ്ഗീസ്, രാഘുനാഥന്‍ നായര്‍, എസ്. എം. പിള്ള എന്നിവരോടൊപ്പം ഓണാഘോഷങ്ങളുടെ ഭാഗഭാക്കാകുന്ന 250 ല്‍ പരം വരുന്ന കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
/sathyam/media/media_files/VraE3YoQoENW2F53Xgol.jpg)
സന്തോഷ് കൈലാസിന്റെ ശിക്ഷണത്തില്‍ സോപാനം വാദ്യകലാസംഘം വനിതകള്‍ അവതരിപ്പിച്ച ചെണ്ടമേളത്തോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിന് സമാജം എക്‌സിക്യു്ട്ടീവ് അംഗം വിനയചന്ദ്രന്‍ നായര്‍, വനിതാ വിഭാഗം സെക്രട്ടറി ജയാ രവികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടികളില്‍ പ്രേമന്‍ ചാലക്കുടി അണിയിച്ചൊരുക്കിയ തിരുവാതിരകളിയും, മനു മോഹനും സംഘവും അവതരിപ്പിച്ച വള്ളപ്പാട്ടും, രാജീവ് മാത്യുവിന്റെ നേതൃത്വത്തില്‍ തോരണങ്ങളാല്‍ മനോഹരമാക്കിയ കമ്മറ്റി ഓഫീസുമെല്ലാം ചടങ്ങിന് മോടികൂട്ടി.
രണ്ടു മാസം നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങളില്‍ രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രശസ്തര്‍ പങ്കെടുക്കുന്നതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി ഈ വര്‍ഷത്തെ ഓണാഘോഷം കൂടുതല്‍ നിറപ്പകിട്ടാര്‍ന്നതായിരിക്കുമെന്ന് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള സംസാരിച്ചു.
ലോകത്തിന്റെ ഏതു കോണിലായാലും മലയാളികളെ പ്രത്യേകിച്ച് പ്രവാസികളെ ഒന്നിപ്പിക്കുന്ന ഓണത്തിന് സമാജം സാധ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും അറിയിച്ചു.
/sathyam/media/media_files/8GAciVarA8IjpHTMBiEQ.jpg)
ആഗസ്റ്റ് 30 നു അരങ്ങേറുന്ന 'പിള്ളേരോണം' പരിപാടിയോടു കൂടെ തുടങ്ങുന്ന ഓണാഘോഷ പരിപാടികളില്‍ പിന്നീട് മഹാരുചിമേള, മെഗാഘോഷയാത്ര മത്സരം, വനിതാവിഭാഗം അവതരിപ്പിക്കുന്ന രണ്ടു മെഗാപ്രോഗ്രാമുകള്‍, താമരശ്ശേരി ചുരം' ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത നിശ എന്നിവയോടൊപ്പം വിവിധ കലാ കായിക മത്സരങ്ങളും അരങ്ങേറുന്നു.
/sathyam/media/media_files/sdKfmkC3ippEODlX0EOH.jpg)
സെപ്റ്റംബര്‍ 19 നു ജി. വേണുഗോപാല്‍ അവതരിപ്പിക്കുന്ന ഗാനമേളയും 20 നു കേരളത്തിന്റെ വാനമ്പാടി കെ.സ് ചിത്ര, മധു ബാലകൃഷ്ണന്‍ എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും തുടര്‍ന്ന് സെപ്റ്റംബര്‍ 27 നു പഴയിടം മോഹനന്‍ നമ്പൂതിരി അണിയിച്ചൊരുക്കുന്ന 5000 പേരുടെ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ശ്രാവണം 2024 ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ജോര്‍ജ്ജ് അറിയിച്ചു.