/sathyam/media/media_files/YAHdIEBvOTuHtXa0gVKj.jpg)
മനാമ: ബഹ്റൈനിൽ ലോകത്ത് ഏറെ പോഷക ഗുണങ്ങളുള്ള പഴവർഗമായ ഈന്തപഴത്തിൻ്റെ ബഹ്‌റൈനിലെ അഞ്ചാമത്തെ വിപണണനമേള ഹൂറത്ത് ആലിയിലെ ഫാർമേഴ്സ് മാർക്കറ്റിൽ ഇന്ന് കാലത്ത് 8 മണി മുതൽ തുടക്കമായി.
വാർഷിക സാംസ്കാരിക പൈതൃക ഉത്സവമെന്ന നിലയിൽ ബഹ്റൈൻ ഡവലപ്മെൻ്റ് ബാങ്ക്. ഫാർമേഴ്സ് മാർക്കറ്റ് ഡിപാർട്ട്മെൻ്റ്. മറ്റു വിപണന സ്ഥാപന ങ്ങളുടെയും സഹകരണ ത്തോടെ നാഷണൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെ ൻ്റാണ് വിപണന മേള സംഘടിപ്പി ച്ചിട്ടുള്ളത്.
ബഹ്റൈനിലെ വിവിധതരം ഈന്തപ്പഴങ്ങളുടെ മേളയിൽ ദർശിക്കുവാനും രുചിക്കുവാനും കാലത്ത് 8 മുതൽ വൈകീട്ട് 5 വരെ എല്ലാവർക്കും സന്ദർശന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ചരിത്രവഴികളിൽ ദശലക്ഷം ഈന്തപനകളുടെ നാടെന്ന് ബഹ്റൈൻ അടയാളപ്പെടുത്തിയിട്ടുണ്ട്. ഈന്തപഴം മാത്രമല്ല. മരവും ഇലയുമടക്കം എല്ലാ ഭാഗങ്ങളും ഉപയോഗ പ്രദമാണ്.
ഈന്തപനയുടെ തണ്ടുകൾ മത്സ്യബന്ധന വലകൾ നിർമിക്കാനായി പരമ്പരാഗതമായി അറബ് നാടുകളിൽ ഉപയോഗിച്ച് വരുന്നു.
ഇലകൾ പലതരം കുട്ടകൾ നെയ്യാനും ഇലകളിൽ നിന്ന് പൂമ്പൊടി ചുരണ്ടി ഔഷധ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. ആൺ ഈന്ത മരത്തിൻ്റെ പൂക്കളിൽ നിന്ന് പെൺ ഈന്ത മരത്തിലെ പൂക്കളിലേക്ക് പരാഗണം നടത്തുബോഴാണ് ഈന്തപഴത്തിന് രുചിയും മ്യൂല്യവും വർദ്ധിക്കുന്നത്.
അറബ് നാടുകളിൽ വിശുദ്ധ ഫലവൃക്ഷമായി ട്ടാണ് ഈന്തപന മരത്തെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. ഈന്തപനയെ ജീവൻ്റെ വ്യക്ഷമായും അറബ് ലോകം വിശേഷിപ്പിക്കുന്നു.
8000 വർഷം മുമ്പ് മുതൽ ഈന്തപന കൃഷി ചെയ്തിരുന്ന തായും സാക്ഷ്യപ്പെടു ത്തുന്നു. വ്യത്യസ്ഥ രൂപത്തിലും രുചിയിലുമുള്ള 200 ലധികം ഈന്തപഴങ്ങ ളുണ്ട് ഏറെ പോഷക സമൃദ്ധവുമായാണ് ഈന്തപഴങ്ങളെ ലോകരാജ്യങ്ങൾ വിലയിരു ത്തുന്നത്.