/sathyam/media/media_files/yqLjmi0zBQionE2NlaU8.jpg)
മനാമ: ബഹറിന്‍ കേരളീയ സമാജം ഓണാഘോഷം ശ്രാവണം പരിപാടികള്‍ ഓഗസ്റ്റ് 30 വെള്ളിയാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ശ്രാവണം കണ്‍വീനര്‍ വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
ഓണത്തിന്റെ സാംസ്‌കാരിക സവിശേഷതകളും കലാമൂല്യങ്ങളും ഉയര്‍ത്തിപിടിച്ച് ഗള്‍ഫിലെ പുതിയ മലയാളി തലമുറക്കും പ്രവാസി മലയാളി സമൂഹത്തിനും ഓണത്തെ ഒരേ പോലെ ആസ്വദിക്കാവുന്ന വിധമാണ് ഇത്തവണ ഓണ പരിപാടികള്‍ ചെയ്തിരിക്കുന്നത് എന്നും പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.
ഈ വര്‍ഷത്തെ ഓണം ആഘോഷങ്ങളുടെ ഭാഗമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്സ്, സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍,നിയമ സഭ സാമജികാരായ വിന്‍സെന്റ്, സിആര്‍ മഹേഷ്,, പ്രമുഖ കഥാകൃത്ത് ടി പത്മനാഭന്‍ തുടങ്ങിയവരും പങ്കെടുക്കും.
ഓഗസ്റ്റ് മുപ്പത് വെള്ളിയാഴ്ച പിള്ളേരോണം സംഘടിപ്പിക്കും. കുട്ടികള്‍ക്ക് വേണ്ടി നടക്കുന്ന ഈ ഓണാഘോഷം കുട്ടികളിലേക്ക് ഓണാഘോഷത്തിന്റെ ചരിത്രവും സംസ്‌ക്കാരവും പകര്‍ന്നു നല്‍കാനുള്ള അവസരമാണ്. ലഘു സദ്യയും കലാപരിപാടികളും അന്നേ ദിവസം നടക്കും.
സെപ്റ്റംബര്‍ 5 ന് വ്യാഴം സമാജം ഓണാഘോഷത്തിന്റെ പതാക ഉയര്‍ത്തല്‍ നടക്കുന്നതോടെ പ്രധാന പരിപാടികള്‍ ആരംഭിക്കും,
സെപ്റ്റംബര്‍ 6 വെള്ളിയാഴ്ച രുചി മേള, സെപ്റ്റംബര്‍ 7 ശനിയാഴ്ച പായസ മത്സരം, സെപ്റ്റംബര്‍ 8 ഞായര്‍ ഓണപുടവ മത്സരം, സെപ്റ്റംബര്‍ 9 തിങ്കള്‍ ആരവം മരം ബാന്‍ഡുകള്‍ അവതരിപ്പിക്കുന്ന നാടന്‍ പാട്ട്,
സെപ്റ്റംബര്‍ 10 ചൊവ്വ സിനി ടോക്ക്, സെപ്റ്റംബര്‍ 11 ബുധന്‍ തിരുവാതിര മത്സരം, സെപ്റ്റംബര്‍ 12 വ്യാഴം വടംവലി മത്സരം, സെപ്റ്റംബര്‍ 13 വെള്ളി ഓണം ഘോഷയാത്ര, സെപ്റ്റംബര്‍ 14 ശനി മെഗാ തിരുവാതിര, സെപ്റ്റംബര്‍ 15 ഞായര്‍ പ്രമുഖ സംഗീത ബാന്‍ഡ് ആയ താമരശ്ശേരി ചുരം അവതരിപ്പിക്കുന്ന സംഗീത പരിപാടി, സെപ്റ്റംബര്‍ 16 തിങ്കള്‍ സിനിമാറ്റിക്ക് ഡാന്‍സ് മത്സരം, സെപ്റ്റംബര്‍ 17 ചൊവ്വ ഓണപ്പാട്ട് മത്സരം, സെപ്റ്റംബര്‍ 18 പാരമ്പര്യ വസ്ത്ര പ്രദര്‍ശനവും മത്സരവും, സെപ്റ്റംബര്‍ 19 വ്യാഴാഴ്ച പ്രശസ്ത പിന്നണി ഗായകന്‍ ജി വേണുഗോപാലും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച രാവിലെ പുക്കള മത്സരം, വൈകുന്നേരം കെ എസ് ചിത്ര, മധുബാലകൃഷ്ണന്‍, അനാമിക, നിഷാന്ത് എന്നിവര്‍ അടങ്ങിയ സംഘത്തിന്റെ സംഗീതവിരുന്ന്, സാംസ്‌കാരിക സമ്മേളനത്തില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോക്ടര്‍ സി.വി.ആനന്ദ ബോസ്സ് പങ്കെടുക്കും.
ചടങ്ങില്‍ വെച്ചു എഴുത്തിന്റെ 70 വര്‍ഷം പിന്നിടുന്ന ചെറുകഥാകൃത്ത് ടി പത്മനാഭനെ ആദരിക്കുന്നു.
സെപ്റ്റംബര്‍ 21 ശനിയാഴ്ച ബി കെ എസ് ലേഡീസ് വിംഗ് അവതരിപ്പിക്കുന്ന റിഥം ഓഫ് കേരള.
സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച പഴയിടം മോഹനന്‍ നമ്പൂതിരി ഒരുക്കുന്ന ഓണസദ്യ.
ഓണത്തിന്റെ വിവിധ പരിപാടികള്‍ കാണാനും പങ്കെടുക്കാനും പൊതുജനങ്ങള്‍ക്ക് കൂടി അവസരം ഉണ്ടായിരിക്കുമെന്നും എല്ലാവരുടെയും സഹായസഹകരണങ്ങള്‍ ഓണാഘോഷങ്ങള്‍ക്ക് ഉണ്ടാവണമെന്നും ശ്രാവണം കണ്‍വീനര്‍ വര്‍ഗീസ് ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. ആഷ്‌ലി കുര്യന്‍, നിഷ ദിലീഷ്, സുധി അച്ചാഴിയത്തു എന്നിവരാണ് ജോയിന്റ് കണ്‍വീനര്‍മാര്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us