മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ ഒരുക്കുന്ന ഓണോത്സവം 2024 നോട് അനുബന്ധിച്ചു ഓൺലൈനിലൂടെ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
ഓണപ്പാട്ട് സീനിയർ വിഭാഗം (വിശ്വ സുകേഷ്) ഓണപ്പാട്ട് ജൂനിയർ വിഭാഗം (ഫാത്തിമ അനസ്, ശ്രീനിധി വിനോജ് , ശ്രീധ്വനി വിനോജ്), നാടൻ പാട്ട് (കൃഷ്ണൻകുട്ടി), മലയാളി മങ്ക (സാന്ത്വന അരുൺ), കേരള ശ്രീമാൻ കപ്പിൾ (ശ്രീജിത്ത്, കാർത്തിക), ക്യൂട്ട് ബേബീസ് (ഹൈറാ ശരീഫ് ,ആദം നിഹാൽ, മിഥിക മിഥുൻ) എന്നിവരാണ് വിജയികൾ.
വിജയികൾക്കുള്ള സമ്മാനങ്ങൾ സെപ്തംബർ 27 ന് സല്ലാഖ് ബീച്ച് ബേ റിസോർട്ടിൽ വെച്ചു നടക്കുന്ന ഓണോത്സവം 2024 ചടങ്ങിൽ വെച്ച് പ്രശസ്‌ത സിനിമാ താരം ജയ മേനോൻ നൽകുന്നതാണ്.
പ്രഖ്യാപന ചടങ്ങിൽ പി സി ഡബ്ല്യൂ എഫ് ബഹ്‌റൈൻ പ്രസിഡണ്ട് മുഹമ്മദ് മാറഞ്ചേരി,വനിതാ വിഭാഗം സെക്രട്ടറി ജസ്‌നി സെയ്ത്, പ്രോഗ്രാം ചെയർമാൻ ശിഹാബ് വെളിയങ്കോട്, കൺവീനർ ഹസൻ വിഎം മുഹമ്മദ്, കോർഡിനേറ്റർ സദാനന്ദൻ കണ്ണത്ത്, ഫിറോസ് വെളിയംകോട് എന്നിവർ പങ്കെടുത്തു.