ഓണാഘോഷം ഉത്സവമാക്കി റിയാദ് ടാക്കീസ്

പരമ്പരാഗതരീതിയില്‍ തൂശനിലയില്‍ ടാക്കിസ് കുടുംബാംഗങ്ങള്‍ ഒരുക്കി വിളമ്പിയ ഓണസദ്യ ഒരുമയുടെയും സ്‌നേഹത്തിന്റെയും, സമത്വത്തിന്റെയും സന്ദേശമുണര്‍ത്തി. 

New Update
onam Untitledtrn

റിയാദ്:  റിയാദിലെ കലാ-സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് പൊന്നോണം 24 വിപുലമായി ആഘോഷിച്ചു. മലയാളമണ്ണിന്റെ തനിമയില്‍ ചെണ്ടമേളത്തിന്റെയും തിരുവാതിര ചുവടുകളോടും മുത്തുകുടകളേന്തിയ ബാലികമാരും, പുലികളിയുടെയും വിവിധ സംഘടന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും ടാക്കിസ് കുടുംബങ്ങളും ചേര്‍ന്ന് മഹാബലിയെ ആര്‍പ്പ് വിളിയോടെ വരവേറ്റു,

Advertisment

ഷിഫ റിമാസ് ഓഡിറ്റോറിയത്തില്‍ നടന്ന പൊന്നോണം 24 ആഘോഷത്തില്‍ സൗദിയിലെ സിംഗപ്പൂര്‍ അംബാസിഡര്‍ എസ് പ്രേംജിത് മുഖ്യാഥിതിയായിരുന്നു.

പ്രസിഡണ്ട് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക ചടങ്ങില്‍ സെക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഓണസന്ദേശം നല്‍കി.

onnnUntitledtrn

രക്ഷാധികാരി അലി ആലുവ ആമുഖ പ്രഭാഷണം നടത്തി.  മുഖ്യപ്രയോജകരായ റയാന്‍ ഇന്റര്‍നേഷണല്‍ ക്ലിനിക് പ്രതിനിധി മുസ്താഖ് , അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രതിനിധി ഫാറൂഖ് കൊവ്വല്‍, ടി വി എസ് ഗ്രൂപ്പ് ചെയര്‍മാന്‍ സലാം ടി വി എസ്, അന്‍സാര്‍ ക്രിസ്റ്റല്‍, ഷമീര്‍ ശാമില്‍, സനു മാവേലിക്കര, റഹ്‌മാന്‍ മുനമ്പത്ത് എം കെ ഫുഡ്‌സ്, ശബരീഷ് ചിറ്റൂര്‍, ഫൈസല്‍ ബി & ബി, മാധ്യമപ്രവര്‍ത്തകരായ നജിം കൊച്ചുകലുങ്ക് , നൗഫല്‍ പാലക്കാടന്‍ , നിബിന്‍  ഇന്ദ്രനീലം സിറ്റി ഫ്‌ലവര്‍, നസില്‍ റോസൈസ് , ശിഹാബ്, സാമൂഹിക പ്രവര്‍ത്തകരായ മുജീബ് കായംകുളം , അസ്ലം പാലത്ത്, കബീര്‍ പട്ടാമ്പി, ഉപദേശസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂര്‍, നൗഷാദ് ആലുവ, വെസ് : പ്രസിഡണ്ട് ഷമീര്‍ കല്ലിങ്ങല്‍, പൊന്നോണം 24 കണ്‍വീനര്‍ നസീര്‍ അല്‍ഹൈര്‍ എന്നിവര്‍ സംസാരിച്ചു.

മുഖ്യാതിഥിയെ കോഡിനേറ്റര്‍ ഷൈജു പച്ച പൊന്നാട അണിയിച്ച് ആദരിച്ചു. ട്രഷറര്‍ അനസ് വള്ളികുന്നം നന്ദി പറഞ്ഞു . 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ,കായിക  മത്സരങ്ങള്‍  റിജോഷ് കടലുണ്ടി, ബാലഗോപലന്‍ ,ഷാഫി നിലമ്പൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറി. 

onnnsUntitledtrn

ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് അട്ടമല വനത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു ആദിവാസി കുടുംബത്തെ രക്ഷിക്കാനുള്ള ധീരമായ ദൗത്യവുമായി  വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ദേഹത്ത് ചേര്‍ത്ത് തോര്‍ത്ത് കീറി ഉറപ്പിച്ചു മല ഇറങ്ങിവന്ന ഹൃദയസ്പര്‍ശിയായ ചിത്രമാണ് റിയാദ്  ടാക്കീസ് ഓണപ്പൂക്കളം ഒരുക്കിയത് . 

പരമ്പരാഗതരീതിയില്‍ തൂശനിലയില്‍ ടാക്കിസ് കുടുംബാംഗങ്ങള്‍ ഒരുക്കി വിളമ്പിയ ഓണസദ്യ ഒരുമയുടെയും സ്‌നേഹത്തിന്റെയും, സമത്വത്തിന്റെയും സന്ദേശമുണര്‍ത്തി. 

കൃഷ്ണകുമാര്‍, ജലീല്‍  കൊച്ചിന്‍, പവിത്രന്‍ കണ്ണൂര്‍, ശങ്കര്‍ കേശവന്‍, ദേവിക ബാബുരാജ്, മാലിനി, റോബിന്‍ ഡേവിസ്, ഇശല്‍ ആസിഫ്, ഫാത്തിമ, ശുബൈബ്ബ്, ആമിന ഫാത്തിമ, ബിനു, ടോണി, ഷബ്ന എന്നിവരുടെ ഗാനങ്ങളും അഞ്ജു അനിയനും ടീമും അവതരിപ്പിച്ച തിരുവാതിരക്കളി, അലിയ  അനസിന്റെ ഭരതനാട്യം, കലാമണ്ഡലം കുഞ്ഞുമുഹമ്മദ് മാഷും സംഘവും ആവതരിപ്പിച്ച നൃത്താവിഷ്‌ക്കാരം, ആദ്യ സുഗേഷ്, ലയ സുഗേഷ് , ഇഷാ ഫാത്തിമ, ഏഞ്ചല്‍ ജോണി എന്നിവരുടെ ഡാന്‍സും വരുണ്‍, രാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറി . 

ജോസ് ആന്റണി മാവേലിയായി വേഷമിട്ടു.

സജീര്‍ സമദ് , അശോക് , അന്‍വര്‍ യൂനുസ് ,സരൂപ്  ഉണ്ണി , ഹരീഷ് , ലബൈബ്ബ് ഇ കെ , എടവണ്ണ സുനില്‍ ബാബു , രതീഷ് നാരായണന്‍ , ബാബു കണ്ണോത് , നബീല്‍ ഷാ , ജോസ് കടമ്പനാട് , പീറ്റര്‍ ജോര്‍ജ് , ഷിറാസ് , നൗഷാദ് പുനലൂര്‍ , അന്‍സാര്‍ കൊടുവള്ളി , റാഫി എം ഡി , റമീസ് , ജംഷി കാലിക്കറ്റ്,  സോണി ജോസഫ് , നിസാര്‍ പള്ളികശേരി , സനൂപ് രയറോത്ത് , ഷഫീഖ് വലിയ , റജീസ് , എല്‍ദോ വയനാട്  , സുദീപ് പി എസ് , ഫൈസല്‍ കൊച്ചു , സിജോ മാവേലിക്കര, അഷ്റഫ് അപ്പക്കാട്ടില്‍, ജംഷാദ്, നൗഷാദ് പള്ളത്, അനില്‍ കുമാര്‍ തമ്പുരു, സജി ചെറിയാന്‍ , സുല്‍ഫി കൊച്ചു, സാജിദ്‌നൂറനാട് ,ഷംനാസ് അയൂബ്,  പ്രദീപ് കിച്ചു, ഷാജി  സാമുവല്‍, മുഹമ്മദ് റിസ്വാന്‍ , ഷിജു ബഷീര്‍ , ടിനു, ജോണി തോമസ് , ജില്‍ ജില്‍ മാളവന, ജിബിന്‍ സമദ്, ബാദുഷ , രജീഷ് , സാജിദ് , സൈദ് ,  വര്‍ഗീസ് തങ്കച്ചന്‍ , കെ ടി  കരീം , അന്‍വര്‍ സാദത്, പ്രമോദ്, നാസര്‍ വലിയകത്ത് , ശിഹാബ് ,  ഇബ്രാഹിം , ശുകൂര്‍ ,ഷഹനാസ് , ഷംനാദ് അയൂബ് , സനോജ്, ഷമീര്‍, രാഷി രമേശ, ഫാരിസ് നവാസ് , പ്രഷീദ് , സിദാന്‍ ഷമീര്‍ , നാസര്‍ ആലുവ , ശംഷു , ബ്ലസണ്‍ , ബൈജു ഇട്ടന്‍ ,  അജിത് ,സജീവ് ,ശരത് , ഹബീബ് അലി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

on7Untitledtrn

വേദിയില്‍ 'ഡോള്‍ ഓഫ് അറേബ്യ' യുടെ നാസിക് ഡോള്‍ ടീമിന്റെ അരങ്ങേറ്റവും നടന്നു . 

സജിന്‍ നിഷാന്‍ അവതാരകനായിരുന്നു. ഉമറലി അക്ബര്‍ കലാകായിക മത്സരങ്ങളും, ഷാഫി ഫ്രണ്ട്‌സ് ശബ്ദ നിയന്ത്രണവും നിര്‍വഹിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Advertisment