New Update
/sathyam/media/media_files/2025/10/11/untitled-2025-10-11-12-37-32.jpg)
കുവൈത്ത്: അഹമ്മദി സ്കൂൾ ഹെൽത്ത് നേഴ്സസ് അലയൻസ് കുവൈറ്റ് സംഘടിപ്പിച്ച “ഒരുമെയിലൊരു ഓണപ്പുലരി 2025” മംഗഫ് ഡിലൈറ്റ് ഹാളിൽ വിപുലമായി ആഘോഷിച്ചു.
Advertisment
അഹമ്മദി സ്കൂൾ ഹെൽത്ത് മേട്രൻ അഫാഫ് ഫറാജ് അൽറാജി പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ബേസിൽ മാത്യു സ്വാഗതം പറയുകയും സീമാ ബിനു, ഷിജു ചാക്കോ, രാധിക ആർ. പിള്ള, ജോയ്സി ജോസഫ് എന്നിവർ ആശംസകൾ നേരുകയും ചെയ്തു.
തിരുവാതിര, സെമി ക്ലാസിക്കൽ ഡാൻസ്, കൈകൊട്ടുകളി, ഫ്യൂഷൻ ഡാൻസ് തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യയും സംഘാടകർ ഒരുക്കിയിരുന്നു. കമ്മിറ്റി അംഗം ഷൈജു പി. എസ്. നന്ദി പറഞ്ഞു