ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2025/12/21/untitled-2025-12-21-12-43-35.jpg)
കുവൈറ്റ്: മുൻ സംസ്ഥാന ഗതാഗത വകുപ്പു മന്ത്രിയും എൻ.സി.പി സംസ്ഥാന പ്രസിഡണ്ടുമായിരുന്ന തോമസ് ചാണ്ടി എം.എല്‍.എയുടെ ആറാം ചരമ വാർഷികം ഓവർസീസ് എൻ.സി.പി (ഒ.എൻ.സി.പി) ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
Advertisment
ഒ.എൻ.സി.പി ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരി സ്വാഗതം പറഞ്ഞു.
എൻ.സി.പി (എസ്.പി) പ്രവാസി സെൽ ദേശീയ അധ്യക്ഷനും വർക്കിംഗ് കമ്മിറ്റി അംഗവുമായ ബാബു ഫ്രാൻസീസ് അനുസ്മരണ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റുമാരായ സണ്ണി മിറാൻഡ, പ്രിൻസ് കൊല്ലപ്പിള്ളിൽ, ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി കെ. അല്ലീസ്, അബ്ദുൾ അസീസ്, ജിനു വാകത്താനം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജോയിൻ്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം നന്ദിയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us