ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2025/12/22/untitled-2025-12-22-14-55-11.jpg)
കുവൈറ്റ്: ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ ഇ-റെസിഡൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നതായി അധികൃതർ അറിയിച്ചു.
Advertisment
മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനങ്ങളിലെ സിസ്റ്റം അപ്‌ഡേഷനും സാങ്കേതിക നവീകരണ പ്രവർത്തനങ്ങൾക്കുമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് രാത്രി 10 മണി മുതൽ ചൊവ്വാഴ്ച പുലർച്ചെ 2 മണി വരെ, നാല് മണിക്കൂർ നേരത്തേക്കാണ് സേവനങ്ങൾ തടസ്സപ്പെടുക. ഈ സമയത്ത് ഓൺലൈൻ വഴിയുള്ള താമസരേഖ (റസിഡൻസി) സംബന്ധമായ സേവനങ്ങൾ ലഭ്യമാകില്ല.
സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക, സുസ്ഥിരത ഉറപ്പാക്കുക, മികച്ച സാങ്കേതിക നിലവാരത്തിൽ സേവനങ്ങൾ തുടർച്ചയായി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us