Advertisment

പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

New Update
pakt

മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്‌ട് ) വെള്ളിയാഴ്ച അദ്‌ലിയ സെഞ്ചുറി ഹോട്ടലിൽ വച്ച് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.

Advertisment

നൂറിലേറെ അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ബഹ്‌റൈനിലെ സാമൂഹ്യ കലാ സാംസ്കാരിക മേഖലകളിൽ കൂടുതൽ ഇടപെടലുകൾ നടത്തുവാനുള്ള ശ്രമങ്ങളുമായാണ് തങ്ങൾ മുന്നോട്ട് പോവുന്നതെന്ന് പാക്ട് പ്രസിഡന്റ് അശോക് കുമാറും വനിത വിഭാഗം പ്രസിഡന്റ് സജിത സതീഷും പറഞ്ഞു. 

1pakt

ഈ വർഷം ജീവ കാരുണ്യ പ്രവർത്തനത്തിന് ഈ വർഷം കൂടുതൽ പ്രാധാന്യം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. തുടർന്ന്  ജനറൽ സെക്രട്ടറി സതീഷ്‌കുമാറും  വനിതാവിഭാഗം സെക്രട്ടറി ഉഷ സുരേഷും കഴിഞ്ഞ വർഷത്തെ വിശദമായ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

പാക്ടിന്റെ  പ്രവർത്തനങ്ങൾക്ക് എക്കാലവും ശക്തമായ പിന്തുണയും സഹകരണവും നൽകി വരുന്ന പാക്ട് കടുംബത്തിലെ അംഗങ്ങളോടുള്ള നന്ദിയുംകടപ്പാടും വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കുവാൻ കഴിയുന്നതല്ലെന്ന് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ അഭിപ്രായപ്പെട്ടു.  

ചടങ്ങിൽ പാക്‌ട് അതിവിപുലമായ രീതിയിൽ നടത്തുവാൻ പോവുന്ന ഡാൻസ് ഡ്രാമ "മായിക" യുടെ ആദ്യ ഫ്ലയർ പ്രകാശനംചെയ്തു.  മായികയുടെ സംവിധായകൻ ശ്യാം രാമചന്ദ്രൻ, സ്ക്രിപ്റ്റ് റൈറ്റർ പ്രീതി ശ്രീകുമാർ, പാക്‌ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സന്നിഹിതരായിരുന്നു.

Advertisment