ഷെയ്ഖ ജാബര്‍ അല്‍-സബാഹിന് പദ്മശ്രീ പുരസ്‌കാരം

യോഗയുടെ സമഗ്ര ആരോഗ്യ ഗുണങ്ങളും മാനസിക ശാന്തിയും ഉയര്‍ത്തിക്കാണിച്ച് നിരവധി പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്

New Update
padmashree 2025

കുവൈറ്റ്: ഷെയ്ഖ ജാബര്‍ അല്‍-സബാഹിന് പദ്മശ്രീ പുരസ്‌കാരം. കുവൈത്തിലും ഗള്‍ഫ് പ്രദേശത്തും യോഗ പ്രചരണത്തിനും യോഗയുടെ ആരോഗ്യപരമായ ഗുണങ്ങളും, ഇന്ത്യന്‍-കുവൈത്ത് സാംസ്‌കാരിക ബന്ധങ്ങളുടെ ശക്തീകരണത്തിനും നല്‍കിയ സംഭാവന മാനിച്ചാണ് പുരസ്‌കാരം.

Advertisment

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ഒരു ഔപചാരിക ചടങ്ങില്‍ സമ്മാനിക്കും.


യോഗയുടെ സമഗ്ര ആരോഗ്യ ഗുണങ്ങളും മാനസിക ശാന്തിയും ഉയര്‍ത്തിക്കാണിച്ച് നിരവധി പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്


ഈ പ്രവര്‍ത്തനങ്ങളിലൂടെ, കുവൈത്തില്‍ മാത്രമല്ല, മുഴുവന്‍ ഗള്‍ഫ് മേഖലയിലും യോഗയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്കുവഹിച്ചു.


കൂടാതെ ഷെയ്ഖ ജാബര്‍ അല്‍-സബാഹിന്റെ ശ്രമങ്ങള്‍ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളുടെ ശക്തീകരണത്തിനും  സൗഹൃദത്തിനും ഗുണകരമായിഎന്നതും എടുത്തു പറയേണ്ടവയാണ് .


പദ്മശ്രീ അവാര്‍ഡ് എല്ലാ വര്‍ഷവും വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് നല്‍കുന്നത്, ഇത് ഇന്ത്യയുടെ നാല് പ്രധാന സിവിലിയന്‍ ബഹുമതികളില്‍ ഒന്നാണ്.

Advertisment