പാലക്കാട് പ്രവാസി അസോസിയേഷനും അല്‍ സബീല്‍ ടൂര്‍സും സംയുക്തമായി സംഘടിപ്പിച്ച വേള്‍ഡ് ആര്‍ട്ട് ഡേ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷനും, പ്രമുഖ ട്രാവല്‍ കമ്പനിയായ അല്‍ സബീല്‍ ടൂര്‍സും സംയുക്തമായി സംഘടിപ്പിച്ച 'വേള്‍ഡ് ആര്‍ട്ട് ഡേ' മത്സരത്തിലെ വിജയികളെ വേള്‍ഡ് ആര്‍ട്ട് ദിനമായ ഇന്ന് ഏപ്രില്‍ 15 നു പ്രഖ്യാപിച്ചു.

New Update

ബഹ്റൈന്‍: ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷനും, പ്രമുഖ ട്രാവല്‍ കമ്പനിയായ അല്‍ സബീല്‍ ടൂര്‍സും സംയുക്തമായി സംഘടിപ്പിച്ച 'വേള്‍ഡ് ആര്‍ട്ട് ഡേ' മത്സരത്തിലെ വിജയികളെ വേള്‍ഡ് ആര്‍ട്ട് ദിനമായ ഇന്ന് ഏപ്രില്‍ 15 നു പ്രഖ്യാപിച്ചു.

Advertisment

ജൂനിയര്‍,സീനിയര്‍ എന്നീ വിഭാഗങ്ങളായി തിരിച്ച മത്സരത്തില്‍ നൂറില്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു, പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയി നടന്ന മത്സരം, നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം,  നിരീക്ഷണ സംവിധാനം കൂടാതെ നേരിട്ടുള്ള ആധികാരതാ നിര്‍ണയം തുടങ്ങിയവയുടെ ഉപയോഗം മൂലം  തികച്ചും സുതാര്യമായും കുറ്റമറ്റതും ആയി വിധി നിര്‍ണയം നടത്താന്‍ കഴിഞ്ഞു.


 പ്രാഥമിക തിരഞ്ഞെടുക്കലുകള്‍ക്കു ശേഷം അന്‍പതില്‍ പരം ചിത്രങ്ങളില്‍ നിന്നും മുഖ്യ വിധികര്‍ത്താവ് സൗമി മൊണ്ഡല്‍, ശാലിനി ദാമോദര്‍, പല്ലവി അനില്‍ കുല്‍കാനി എന്നിവര്‍ യഥാക്രമം ആറു വിജയികളെ തിരഞ്ഞെടുത്തു, അസോസിയേഷന്‍ പ്രതിനിധികളായ ജയശങ്കര്‍, പ്രസാദ്, ഹര്‍ഷ പ്രദീപ് എന്നിവരും അല്‍ സബീല്‍ പ്രതിനിധികളായ അജിത്ത് , നിഷ , സാറ തുടങ്ങിയവരുടെയും സാന്നിധ്യത്തില്‍ മുഖ്യ വിധികര്‍ത്താവ് ശ്രീമതി സൗമി മൊണ്ഡല്‍ ആണ് വിജയികളെ പ്രഖ്യാപിച്ചത്.

ജൂനിയര്‍ വിഭാഗം വിജയികള്‍ 
ഒന്നാം സമ്മാനം (ആര്‍ദ്ര രാജേഷ്)
രണ്ടാം സമ്മാനം (ശ്രുതിലയ പ്രഭാകരന്‍)
മൂന്നാം സമ്മാനം (ഫാത്തിമ സന)

സീനിയര്‍ വിഭാഗം വിജയികള്‍ 
ഒന്നാം സമ്മാനം (ദിയ ഷെറീന്‍)
രണ്ടാം സമ്മാനം (ശ്രീഹരി സന്തോഷ്)
മൂന്നാം സമ്മാനം (ലിനറ്റ് റോസ് ലൈജു)


കൂടാതെ ജൂനിയര്‍ വിഭാഗത്തില്‍ തരുണ്‍ ദേവ് അഭിലാഷ്, ആദിഷ് രാകേഷ് എന്നിവരും  സീനിയര്‍ വിഭാഗത്തില്‍ സ്റ്റീവ് ജൂഡ് ഡേവിസും പ്രത്യേക പരാമര്‍ശത്തിനു അര്‍ഹരായ എല്ലാ വിജയികള്‍ക്കും ട്രോഫികളും, സര്‍ട്ടിഫിക്കറ്റുകളും മറ്റു സമ്മാനങ്ങളും ഏപ്രില്‍ 18 വെള്ളിയാഴ്ച നടക്കുന്ന പാലക്കാട് പ്രവാസി അസോസിയേഷന്‍ വിഷു സംഗമത്തില്‍ നല്‍കും. ഏപ്രില്‍ 19 മുതല്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും, സമ്മാനങ്ങളും അല്‍ സബീല്‍ ടൂര്‍സ് ഓഫീസില്‍ നിന്നും സ്വീകരിക്കാവുന്നതാണ് എന്നും ഭാരവാഹികള്‍ അറിയിച്ചു.


മത്സരത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും, വിജയികള്‍ക്കും, രക്ഷിതാക്കള്‍ക്കും പാലക്കാട് പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തക സമിതിയും അല്‍ സബീല്‍ ടൂര്‍സും പ്രത്യേക നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസാദ് (37223855) അജിത്ത് (36818747) എന്നിവരെ ബന്ധപെടുക.