കുവൈത്ത്: സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതയിലും തൊഴിൽ പ്രൊഫഷനിലുമുള്ള പരിഷ്കരണ നടപടികൾ താൽക്കാലികമായി നിർത്തിവെയ്ക്കാൻ കുവൈത്ത് പൊതു തൊഴിലവകാശ അതോറിറ്റി ഉത്തരവിട്ടു.
പ്രതിരോധ ആഭ്യന്തര വകുപ്പ് നിർവഹിക്കുന്ന മന്ത്രി പുറത്തിറക്കിയ മന്ത്രിതല സർക്കുലർ നമ്പർ (1/2025) പ്രകാരമായാണ് പുതിയ നിയന്ത്രണം.
സർക്കുലർ പ്രകാരം, സ്വകാര്യ മേഖലയിലേക്കുള്ള തൊഴിൽ മാറ്റത്തിനോ തൊഴിൽ വിസയോടെ എത്തുന്ന തൊഴിലാളികൾക്കോ, അവരുടെ നിലവിലുള്ള ജോലിയുമായി പൊരുത്തപ്പെടാത്ത ഉയർന്ന വിദ്യാഭ്യാസ യോഗ്യതയിലേക്ക് സ്ഥാനമാറ്റം ചെയ്യാൻ ഇനി അനുവദിക്കില്ലെന്ന് കുവൈത്ത് പൊതു തൊഴിലവകാശ അതോറിറ്റി വ്യക്തമാക്കി.
അംഗീകൃത വിദ്യാഭ്യാസ യോഗ്യതകളും തൊഴിൽ വിവരണങ്ങളും കർശനമായി പാലിക്കേണ്ടതാണെന്നും അതോറിറ്റി പറഞ്ഞു.
കൂടാതെ, കുവൈത്തിലെ തൊഴിലുകളുടെയും തൊഴിൽ ശ്രേണികളുടെയും ഐക്യമായ വിവരണവും വർഗ്ഗീകരണവും സംബന്ധിച്ച് ഒരു ഉന്നത തലത്തിലുള്ള ഗൈഡ് തയ്യാറാക്കാൻ കുവൈത്ത് പൊതു തൊഴിലവകാശ അതോറിറ്റിയ ചുമതലപ്പെടുത്തിയതായും അറിയിപ്പിൽ പറയുന്നു.
സർക്കുലറിന്റെ വ്യവസ്ഥകൾ പുറത്തിറങ്ങിയ തീയതി മുതൽ പ്രാബല്യത്തിൽ വരും എന്നും ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഇതിൽ അനുസൃതമായി നടപടികൾ സ്വീകരിക്കണമെന്നുമാണ് അതോറിറ്റി നിർദ്ദേശിച്ചിരിക്കുന്നത്.