കുവൈറ്റില്‍ ഹലാല്‍ ഭക്ഷണ നിയന്ത്രണത്തിനായി മാര്‍ഗ്ഗനിര്‍ദ്ദേശവുമായി പാനല്‍

ഹലാല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ ഇറക്കുമതിക്കാര്‍ക്കും ഈ ഗൈഡ് ഒരു റഫറന്‍സായി വര്‍ത്തിക്കും. ഹലാല്‍ മൃഗങ്ങള്‍ക്ക് പ്രത്യേകമായി ഒരു പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് വികസിപ്പിക്കാനും കമ്മിറ്റി നിര്‍ദ്ദേശിച്ചു.

New Update
halal Untitledop.jpg

കുവൈറ്റ്: കുവൈറ്റില്‍ ഹലാല്‍ ഭക്ഷണത്തിന്റെ ഇറക്കുമതിയും സര്‍ട്ടിഫിക്കേഷനും നിയന്ത്രിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി സുപ്രധാന നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും അവതരിപ്പിച്ച് ഹലാല്‍ ഫുഡ് കമ്മിറ്റി യോഗം. 

Advertisment

കുവൈറ്റിലേക്ക് ഹലാല്‍ ഭക്ഷണം ഇറക്കുമതി ചെയ്യുന്നതിനുള്ള വ്യവസ്ഥകളും ആവശ്യകതകളും വിശദീകരിക്കുന്ന ഒരു സമഗ്ര ഗൈഡ് തയ്യാറാക്കുന്നതിന് ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ പബ്ലിക് അതോറിറ്റിയിലെ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് മെട്രോളജി വകുപ്പിനെ ചുമതലപ്പെടുത്തി.