/sathyam/media/media_files/2025/10/20/paramita-tripathi-ifs-2025-10-20-11-27-26.jpg)
കുവൈറ്റ്: കുവൈത്തിലെ പുതുതായി നിയമിതയായ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കുന്നതിനായി ഈ മാസം അവസാനത്തോടെ രാജ്യത്ത് എത്തുമെന്ന് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ മിഷാൽ മുസ്തഫ അൽ-ഷമാലി വെളിപ്പെടുത്തി. ഒരു പ്രാദേശിക മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുവൈറ്റിലെ ആദ്യ വനിതാ ഇന്ത്യൻ അംബാസഡർ കൂടിയാണ് 2001 ബാച്ച് ഐ.എഫ്.എസ്. ഉദ്യോഗസ്ഥയായ പരമിത ത്രിപാഠി. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാണ്.
നിലവിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കെനിയയിലെ ഹൈകമ്മീഷണറായി സ്ഥലം മാറി പോകുന്ന ഒഴിവിലേക്കാണ് പരമിത ത്രിപാഠി എത്തുന്നത്.
രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും അവർ അടുത്തിടെ യോഗ്യതാ പത്രം സ്വീകരിച്ചിരുന്നു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ സ്ഥാനപതിയുടെ വരവ് സഹായകമാകുമെന്നാണ് പ്രതീക്ഷ.