/sathyam/media/media_files/2025/01/26/7m6ZqETUaK0mwDLsrTxf.jpeg)
റിയാദ്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സാമൂഹ്യ പ്രവര്‍ത്തകനും സത്യം ഓണ്‍ലൈന്‍ റിപ്പോര്‍ട്ടറുമായ റാഫി പാങ്ങോട് പ്രവാസി കുടുംബങ്ങളുടെ ഇടയില്‍ നടത്തിയ സര്‍വ്വേയില്‍ ഏറ്റവും കൂടുതല്‍ ലഹരിവസ്തുക്കളില്‍ അടിമകളായ കുട്ടികള്‍ പ്രവാസികളുടെയിടയില്‍ നിരവധിപേരുണ്ടെന്ന് കണ്ടെത്തി.
നാട്ടില്‍ അനേകം പ്രവാസി കുടുംബങ്ങളെ കണ്ണീരില്‍ ആഴ്ത്തി ലഹരി അടിമകളായ അനേകം കുട്ടികള്‍ പ്രവാസി കുടുംബങ്ങളുടെ ഇടയില്‍ ഉണ്ട്. പ്രവാസ ലോകത്ത് രാപകലില്ലാതെ കഷ്ടപ്പെട്ടു സ്വന്തം മക്കള്‍ക്ക് വേണ്ടി പട്ടിണി കിടന്നുണ്ടാക്കി അയക്കുന്ന പണം മക്കള്‍ കൂട്ടുകാരുടെ കൂടെ വഴിവിട്ട് സഞ്ചരിക്കുന്നതും ലഹരി വസ്തുക്കളില്‍ അടിമകളാകുന്നതും ഇന്ന് നൂറുകണക്കിന് കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുന്നതായി കാണപ്പെടുന്നു.
അടിമകളായ മക്കള്‍ അമ്മമാരെ ഭീഷണിപ്പെടുത്തുകയും സഹോദരിമാരുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെടുക്കുകയും ഭീഷണിപ്പെടുത്തിയും ലഹരിക്ക് വേണ്ടി കട്ടെടുക്കുന്നത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.
മാതാപിതാക്കള്‍ക്ക് പുറത്ത് പറയാന്‍ പറ്റാത്ത അവസ്ഥയിലാണ്. ലഹരിക്ക് അടിമകളാകുന്ന കുട്ടികള്‍ അച്ഛനമ്മമാരെയും സഹോദരങ്ങളേയും തിരിച്ചറിയാന്‍ പറ്റാത്ത ഒരു പുതുതലമുറയാണ് നമ്മുടെ നാട്ടില്‍. ഇത് അവസ്ഥ പ്രവാസി കുടുംബങ്ങളുടെ ഇടയില്‍ നമ്മുടെ കുട്ടികളില്‍ കണ്ടുവരുന്നുണ്ട്.
വിവിധ ജയിലുകളില്‍ കുട്ടികളായ പ്രതികള്‍ നിരവധി പേരുണ്ട്. കൂട്ടുകെട്ടുകള്‍ മുഖാന്തിരം വഴിവിട്ട മാര്‍ഗത്തില്‍ കൂടി ജയിലിലായവരാണ് അതില്‍ പലരും. നമ്മുടെ കുട്ടികളെ സ്‌നേഹത്തോടെ തിരിച്ചു കൊണ്ടു വരേണ്ടത് ഓരോ മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ്.
ഇന്ത്യ മഹാരാജ്യത്തെ 140 കോടി ജനങ്ങള്‍ ഇന്ത്യ മഹാരാജ്യത്തിന്റെ സ്‌നേഹവും സൗഹൃദവും നശിപ്പിക്കുന്നതിന് വേണ്ടി മറ്റു വിദേശരാജ്യങ്ങളില്‍ നിന്നും, ഇന്ത്യയുടെ പുതിയ തലമുറയെ നശിപ്പിക്കുന്നതിന് വേണ്ടി, മറ്റു രാജ്യങ്ങളില്‍ നിന്ന് ലാബുകളില്‍ നിര്‍മ്മിച്ച കൃത്രിമ മയക്കുമരുന്നുകളാണ് പല രൂപത്തില്‍ നമ്മുടെ രാജ്യത്തിലെ മാഫിയകളുടെ കൈകളില്‍ എത്തിക്കുന്നത്.
അത് നമ്മുടെ കുട്ടികളുടെ കൈകളില്‍ സ്‌നേഹത്തോടെ ലഹരി മാഫിയ സംഘടന എത്തിക്കുകയും നമ്മുടെ കുട്ടികള്‍ അവരുടെ അടിമകളായി മാറ്റുകയും ചെയ്യുന്നു. അത് തിരിച്ചറിയാനുള്ള ബോധം ഓരോ മാതാപിതാക്കളിലും ഉണ്ടാകണം.
സോഷ്യല്‍ മീഡിയയില്‍ കണ്ണ് നട്ടിരിക്കുന്ന നമ്മുടെ കണ്ണുകള്‍ നമ്മുടെ കുട്ടികളിലേക്ക് എത്തുന്നില്ല.. ഇല്ലായെങ്കില്‍ നാളെ വാര്‍ത്തകളില്‍ നമ്മള്‍ നമ്മളുടെ കുട്ടികളുമാവും. മാതാവിന്റെ തല വെട്ടിമാറ്റിയ മക്കളായി നമ്മുടെ മക്കള്‍ മാറും.
ഗള്‍ഫ് മലയാളി ഫെഡറേഷനും സത്യ ഓണ്‍ലൈനും സംയുക്തമായി പ്രവാസി കുടുംബങ്ങളുടെ ഇടയില്‍ നടത്തുന്ന ലഹരിമുക്ത ക്യാമ്പയിന്‍ റിപ്പബ്ലിക് ദിന ക്യാമ്പിന്റെ ഭാഗമായി സാമൂഹ്യ പ്രവര്‍ത്തകനും സത്യം ഓണ്‍ലൈന്‍ റിപ്പോര്‍ട്ടറും ഗള്‍ഫ്മലയാളി ഫെഡറേഷന്‍ ചെയര്‍മാനുമായ റാഫി പാങ്ങോട് പറഞ്ഞു.