/sathyam/media/media_files/Shh841fFzev3VYyf8XAS.jpg)
ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ളവരുടെ കൂട്ടായ്മയായ ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ "ഓണാരവം 2024" പോസ്റ്റർ കലവറ ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. സെപ്റ്റംബർ 27, വെള്ളിയാഴ്‌ച ബാബാ സിറ്റി, സനദിൽ വെച്ചാണ് "ഓണാരവം" നടത്തപ്പെടുന്നത്.
രാവിലെ ഒൻപതു മണി മുതൽ തുടങ്ങുന്ന പരിപാടികളിൽ ഓണവുമായി ബന്ധപ്പെട്ട പരമ്പരാഗത ഓണക്കളികളും , ആസ്വാദകർക്ക് ദൃശ്യവിസ്മയം നൽകുന്ന മറ്റു നിരവധി കലാ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ വ്യത്യസ്ത വിഭവങ്ങളോടെ സ്വാദിഷ്ടമായ ഓണ സദ്യയും.
അസോസിയേഷൻ പ്രസിഡണ്ട് വിഷ്ണു.വി, ജനറൽ സെക്രട്ടറി ജയേഷ് കുറുപ്പ്, ട്രഷറർ വർഗീസ് മോടിയിൽ, പ്രോഗ്രാം കൺവീനർ സുനു കുരുവിള , ശ്യാം എസ് പിള്ള, സക്കറിയ സാമുവേൽ, സുഭാഷ് തോമസ്, ബോബി പുളിമൂട്ടിൽ, വിനീത് വി പി, ഷീലു വർഗീസ്, സിജി തോമസ്,രഞ്ജു ആര്, അജു റ്റി കോശി, അനിൽ കുമാർ, മോൻസി ബാബു, ലിജൊ ബാബു, റെജി തോമസ്, ബിജോയ്.പി, വിനു കെ എസ്, അഞ്ജു വിഷ്ണു, ദയാ ശ്യാം തുടങ്ങിയവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us