Advertisment

പി. സി. ഡബ്ള്യു. എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇ സി ജി 2 ദീനാർ, മറ്റു അധിക സേവനങ്ങൾക്ക് 20 ശതമാനം കിഴിവ് ,മരുന്നുകൾക്ക് 5 ശതമാനം കിഴിവ് എന്നീ ആനുകൂല്യങ്ങളും അന്നേ ദിവസം ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാക്കിയിരുന്നു.

New Update
Untiwewwtled.09.jpg

കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി. സി.  ഡബ്ള്യു. എഫ്.)  ,കുവൈത്തിലെ പൊന്നാനിക്കാരായ പ്രവാസികൾക്ക് വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .

Advertisment

കുവൈത്തിലെ അതാത് മേഖലയിലെ താമസക്കാർക്ക്  മെട്രോ മെഡിക്കൽ കെയർ - ഫർവാനിയ, സൂപ്പർ മെട്രോ സ്പെഷ്യലൈസ്‌ഡ്‌ മെഡിക്കൽ സെന്റർ - സാൽമിയ, സൂപ്പർ മെട്രോ സ്പെഷ്യലൈസ്‌ഡ്‌ മെഡിക്കൽ സെന്റർ - ഫഹാഹീൽ, മെട്രോ മെഡിക്കൽ കെയർ - ജലീബ് എന്നീ ക്ലിനിക്കുകളിൽ സൗകര്യമൊരുക്കി. ബ്ലഡ് ഷുഗർ പരിശോധന, ബ്ലഡ് പ്രഷർ പരിശോധന, കൊളസ്‌ട്രോൾ പരിശോധന, ആ സമയങ്ങളിൽ ലഭ്യമായ എല്ലാ ഡോക്ടര്മാരുമായുള്ള പരിശോധന എന്നിവ തികച്ചും സൗജന്യമായിരുന്നു .

ഇ സി ജി 2 ദീനാർ, മറ്റു അധിക സേവനങ്ങൾക്ക് 20 ശതമാനം കിഴിവ് ,മരുന്നുകൾക്ക് 5 ശതമാനം കിഴിവ് എന്നീ ആനുകൂല്യങ്ങളും അന്നേ ദിവസം ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാക്കിയിരുന്നു.

ക്യാ​മ്പ് പ്ര​സി​ഡ​ന്‍റ്  അ​ശ്‌​റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.ക​ൺ​വീ​ന​ർ ടി.​ടി. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പി.​സി.​ഡ​ബ്ല്യു.​എ​ഫ് ജി.​സി.​സി കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​അ​ബ്ദു​ൽ​റ​ഹ​മാ​ൻ കു​ട്ടി,എം.​കെ. സു​മേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സെ​ക്ര​ട്ട​റി പി.അ​ശ്‌​റ​ഫ് സ്വാ​ഗ​ത​വും, കെ. ​അ​ശ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ർ​ഷാ​ദ് ഉ​മ​ർ, മു​ഹ​മ്മ​ദ് മു​ബാ​റ​ക്, കെ.​വി. യു​സ​ഫ്,ജ​റീ​ഷ്, കെ. ​നാ​സ​ർ, ആ​ബി​ദ്, ഹാ​ഷിം, മു​ഹ​മ്മ​ദ് സ​മീ​ർ, ആ​ർ.​വി. സി സി​ദ്ധീ​ഖ്, റ​ഫീ​ഖ്, യു. ​അ​ബ്ദു​ൽ ഹ​മീ​ദ്,, അ​ജി​ലേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പി. സി.  ഡബ്ള്യു. എഫ് അസോസിയേഷന്റെ എല്ലാ അംഗങ്ങൾക്കും മെട്രോമെഡിക്കൽ ഗ്രൂപ്പിന്റെ  ഫാമിലി ക്ലബ് ഹെൽത്ത് പ്രിവിലേജ് കാർഡ് ലഭ്യമാക്കുമെന്നും, മെട്രോയുടെ എല്ലാ സെൻറ്ററുകളിലും ഈ ഹെൽത്ത്കാർഡുപയോഗിച്ച് പ്രത്യേക കിഴിവുകൾ  ലഭിക്കുമെന്നും മെട്രോ മാനേജ്മന്റ് 

അറിയിച്ചു

Advertisment