കുവൈറ്റ്: കുവൈറ്റില്‍ ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ അള്‍ട്രാ 98 ഒക്ടേന്‍ പെട്രോള്‍ വില ലിറ്ററിന് 200 ഫില്‍സായി കുറച്ചതായി സ്റ്റേറ്റ് സബ്സിഡി അവലോകനം ചെയ്യുന്ന കമ്മിറ്റി പ്രഖ്യാപിച്ചു.
ലിറ്ററിന് 205 ഫില്‍സ് എന്ന നിരക്ക് 2024 ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ പ്രാബല്യത്തില്‍ ഉണ്ടായിരുന്നു.
പ്രീമിയം 91 ഒക്ടെയ്ന്‍ ഗ്യാസോലിന്‍ ലിറ്ററിന് 85 ഫില്‍സ്, സ്‌പെഷ്യല്‍ 95 ഒക്ടെയ്ന്‍ 105 ഫില്‍സ്, ഡീസല്‍, മണ്ണെണ്ണ എന്നിവ ലിറ്ററിന് 115 ഫില്‍സ് എന്നിങ്ങനെ നിശ്ചയിച്ച് മറ്റ് ഇന്ധനങ്ങളുടെ വില നിലനിര്‍ത്തി
സബ്സിഡി ക്രമീകരണങ്ങള്‍ സന്തുലിതമാക്കി ഇന്ധന വില നിയന്ത്രിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളെ ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു