കുവൈറ്റ്: കുവൈറ്റില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവില്ല. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ അവസാനം വരെ പെട്രോള്‍, ഡീസല്‍ വിലകള്‍ തല്‍സ്ഥിതിയില്‍ തുടരുമെന്ന് സബ്സിഡി കമ്മിറ്റി പ്രഖ്യാപിച്ചതായി പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു .
91 (പ്രീമിയം) ഗ്യാസോലിന്‍ 85 ഫില്‍സ്, 95 ഒക്ടേന്‍ (സ്‌പെഷ്യല്‍) ഗ്യാസോലിന്‍ 105 ഫില്‍, 98 ഒക്ടേന്‍ (അള്‍ട്രാ) ഗ്യാസോലിന്‍ 205 ഫില്‍സ് എന്നിങ്ങനെ തുടരുമെന്ന് കമ്മിറ്റി വ്യക്തമാക്കി.
ഡീസല്‍, മണ്ണെണ്ണ വിലയും 115 ഫില്‍സ് തന്നെയായിരിക്കും