Advertisment

ത്വായിഫ്: പെട്രോൾ സ്റ്റേഷനിൽ പൊട്ടിത്തെറി; രണ്ട് പേർക്ക് പരിക്ക്; ജീവഹാനിയില്ല

New Update
blast

ജിദ്ദ:   മക്ക, ജിദ്ദ എന്നിവയ്‌ക്ക് സമീപമുള്ള ത്വായിഫ്  നഗരത്തിന്റെ  ദക്ഷിണ മേഖലയിൽ  സ്ഫോടനം.   നഗരത്തിലെ ഒരു  പെട്രോൾ സ്റ്റേഷനിലെ ഇന്ധന ടാങ്കിലാണ് പൊട്ടിത്തെറിയുണ്ടായത്.  

വ്യാഴാഴ്ച്ച  വൈകിട്ട് ഉണ്ടായ സംഭവത്തിൽ രണ്ട് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

പരിക്കേറ്റവരെ കിംഗ് ഫൈസൽ മെഡിക്കൽ കോമ്പ്ലെക്സിലാണ്  പ്രവേശിപ്പിച്ചിട്ടുള്ളത്.  ബോധരഹിതരായി തീർന്ന  ഇവർക്ക് രക്തസ്രാവവും  തലയിലും കാലുകളിലും ഗുരുതരമായ പരിക്കുകളും ഉണ്ട്.  ഇവരെ സംബന്ധിച്ച വ്യക്തിപരമായ  വിവരങ്ങൾ അറിവായിട്ടില്ല.

Advertisment