പത്തനംതിട്ട ജില്ലാ സംഗമം ജിദ്ദയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു; സന്തോഷ്‌ ജി. നായര്‍ -പ്രസിഡന്റ്, നൗഷാദ് ഇസ്മായിൽ -ജനറൽ സെക്രട്ടറി, ജോർജ് വർഗീസ്- ട്രഷറർ

സന്തോഷ്‌ ജി. നായര്‍-പ്രസിഡന്റ്, നൗഷാദ് ഇസ്മായിൽ-ജനറൽ സെക്രട്ടറി, ജോർജ് വർഗീസ്- ട്രെഷറർ, എന്നിവരാണ് മുഖ്യ ഭാരവാഹികൾ.   ജോസഫ് വർഗീസ് രക്ഷാധികാരിയായും സ്ഥാനമേറ്റെടുത്തു.

New Update
ewewwe2untit9090.jpg

ജിദ്ദ:- ജിദ്ദയിലെ പത്തനംതിട്ട ജില്ലയിൽനിന്നുമുള്ള  പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്സ്) 2024-25 വർഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു.

Advertisment

സന്തോഷ്‌ ജി. നായര്‍-പ്രസിഡന്റ്, നൗഷാദ് ഇസ്മായിൽ-ജനറൽ സെക്രട്ടറി, ജോർജ് വർഗീസ്- ട്രെഷറർ, എന്നിവരാണ് മുഖ്യ ഭാരവാഹികൾ.   ജോസഫ് വർഗീസ് രക്ഷാധികാരിയായും സ്ഥാനമേറ്റെടുത്തു.

അയൂബ് ഖാൻ പന്തളം- വൈസ് പ്രസിഡന്റ് (അഡ്മിൻ), മാത്യു തോമസ്-വൈസ് പ്രസിഡന്റ് (ആക്ടിവിറ്റി), ഉപദേശക സമിതിയിലേക്ക് ജയൻ നായർ, ഷറഫുദ്ദിൻ തുടങ്ങിയവരും, എൻ ഐ ജോസഫ്-ജോയിന്റ് സെക്രട്ടറി, വിലാസ് കുറുപ്പ്-പി.ആർ.ഓ., അലി റാവുത്തർ തേക്കുതോട്-ക്ഷേമകാര്യം, അജിത് നായർ-കൾച്ചറൽ, മനോജ് മാത്യു-ബാലജനവേദി, നവാസ് റാവുത്തർ-ലോജിസ്റ്റിക്, അനിൽ കുമാർ-സ്പോർട്സ്, ദിലീഫ് ഇസ്മായിൽ- സ്പോണ്‍സര്‍ കമ്മിറ്റി, സജി ജോർജ്-മെഡിക്കൽ വിഭാഗം, രഞ്ജിത് നായർ പിജെസ്സ് ബീറ്റ്‌സ്, അബ്ദുൽ മുനീർ-ചീഫ് ഏരിയ കോർഡിനേറ്റർ ആയും, വർഗീസ് ഡാനിയൽ, എബി ചെറിയാൻ, അനിൽ ജോൺ, മനു പ്രസാദ്, സിയാദ് അബ്ദുല്ല, സന്തോഷ് പൊടിയൻ, ഹൈദർ അലി, അനൂപ് ജി. നായർ, റാഫി  എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളായും ചുമതലയേറ്റു.

അംഗങ്ങൾക്ക്  നോർക്ക ഐ ഡി  കാർഡ്, ക്ഷേമനിധിയിൽ അംഗത്വം, പ്രധാനമന്ത്രി പ്രവാസി യോജന പദ്ധതികളിൽ അംഗത്വം എന്നിവ ചെയ്തു നൽകുന്നതാണെന്നും, അംഗങ്ങൾക്കും പത്തനംതിട്ട ജില്ലാ നിവാസികൾക്കും, പ്രവാസി സമൂഹത്തിനുമായി ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജിദ്ദയിലും, നാട്ടിലും പി ജെ എസ്സ് നടത്തിവരുന്നതായും  ഭാരവാഹികൾ അറിയിച്ചു,. 

കൂടുതൽ വിവരങ്ങൾക്കായി സന്തോഷ് ജി. നായർ- 0508646093,  നൗഷാദ് ഇസ്മായിൽ-0532505929; വിലാസ്  കുറുപ്പ്  0551056087 എന്നിവരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

Advertisment