New Update
/sathyam/media/media_files/kOCErtKXWJsFhGmFyN3b.jpg)
റിയാദ് : കവിയും സഹിത്യകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവും, 2023 ലെ ഓടക്കുഴൽ അവാർഡ് ജേതാവുമായ പി എൻ ഗോപീകൃഷ്ണന് റിയാദ് എയർപോർട്ടിൽ ഊഷ്മള വരവേൽപ്പ് നൽകി.
Advertisment
റിയാദിലെ സ്വതന്ത്ര സാംസ്കാരിക കൂട്ടായ്മയായ ചില്ല സർഗവേദിയുടെ പത്താമത് വാർഷികത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം റിയാദിൽ എത്തിയത്.
ചില്ല കോഡിനേറ്റർ സുരേഷ് ലാൽ, കോ - കോഡിനേറ്റർ നാസർ കാരക്കുന്ന്, എക്സിക്യൂട്ടീവ് അംഗം വിപിൻ എന്നിവർ ചേർന്ന് റിയാദ് കിംഗ് ഖാലിദ് ഇന്റർ നാഷണൽ എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിച്ചു.
പത്താമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി 23ന് രാവിലെ എട്ടു മണി മുതൽ വൈകിട്ട് ഏഴു വരെ റമാദ് ഓഡിറ്റോറിയത്തിലും 24 ന് ഉച്ചക്ക് ഒരുമണി മുതൽ നാല് വരെ ലൂഹ ഓഡിറ്റോറിയത്തിലും നടക്കുന്ന ചില്ലയുടെ വാർഷിക പരിപാടികളിലും കേളി ഒരുക്കുന്ന സ്വീകരണ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us