പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് മൂന്നാം വാർഷികം ഉത്സവമാക്കി സംഘാടകർ

ജനറൽ കൺവീനർ യോഗേഷ് കെ നായർ സ്വാഗതവും ട്രഷറർ വിജോ പി തോമസ് കൃതഞ്ജതയും രേഖപ്പെടുത്തി

New Update
Untitled

കുവൈറ്റ്: പ്രതീക്ഷ ഇന്ത്യൻ  അസോസിയേഷൻ കുവൈറ്റ് മൂന്നാം വാർഷികവും ഓണാഘോഷവും "ഓണോത്സവം 2025" എന്ന പേരിൽ നടത്തി.  

Advertisment

കുവൈറ്റ് സിറ്റി യിലെ ബ്ലൂം സ്റ്റാർ ഹോട്ടലിൽ പ്രസിഡന്റ് രമേശ് ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗം കേരള സർക്കാർ വനം വകുപ്പ് മന്ത്രി ശശീന്ദ്രൻ  ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ഷെയ്‌ഖ ഇൻതിസാർ അൽ സബാഹ് മുഘ്യ അതിഥി ആയിരുന്നു. 

Untitled


കുവൈറ്റിലെ മാധ്യമ പ്രവർത്തകരും സാമൂഹ്യ സാംസകാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകൾ  അറിയിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ വനിതാ കോർഡിനേറ്റർ ആര്യ നിഷാദ് എന്നിവർ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. 


തുടർന്ന് അംഗങ്ങളുടെ  നാടൻ കലാപരിപാടികൾ, സിംഫണി, പ്രതീക്ഷ മ്യൂസിക് ടീം  എന്നിവരുടെ ഗാനമേള, മാവേലി എഴുന്നള്ളത്തു, വടം വലി മത്സരം , അത്തപൂക്കള മത്സരം,  ഓണസദ്യ എന്നിവകൊണ്ട് സമൃദ്ധമായിരുന്നു .

Untitled

ജനറൽ കൺവീനർ യോഗേഷ് കെ നായർ സ്വാഗതവും ട്രഷറർ വിജോ പി തോമസ് കൃതഞ്ജതയും രേഖപ്പെടുത്തി

Advertisment