New Update
/sathyam/media/post_banners/S8Bf8yl2OhLarT0vrfWE.jpg)
കുവൈത്ത് സിറ്റി: പ്രോപ്പര്‍ട്ടി ഉടമയുടെ സമ്മതത്തോടെയോ അല്ലെങ്കില്‍ പ്രോപ്പര്‍ട്ടി പൊളിക്കുന്നത് മൂലമോ റെസിഡന്‍ഷ്യല്‍ വിലാസങ്ങള്‍ ഇല്ലാതാക്കുന്ന പ്രക്രിയ തുടരുകയാണെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു.
Advertisment
അടുത്തിടെ, 462 വ്യക്തികളുടെ വിലാസങ്ങള്‍ റദ്ദാക്കിയതായി അതോറിറ്റി പ്രഖ്യാപിച്ചു. മേല്‍വിലാസം ഇല്ലാതായവര്‍ ഔദ്യോഗിക പത്രമായ കുവൈത്ത് ടുഡേയില്‍ പേര് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അതോറിറ്റിയില്‍ എത്തി അനുബന്ധ രേഖകള്‍ നല്‍കിയ ശേഷം പുതിയ വിലാസം രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
അല്ലെങ്കില്‍ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. 1982ലെ 32-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 33 പ്രകാരം 100 ദിനാറില്‍ കൂടാത്ത പിഴ വരെ ചുമത്താനാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us