/sathyam/media/media_files/kXGJK7Eekz8ZlQpW4pip.jpeg)
റിയാദ്: സൗദി അറേബ്യയില്‍ തൊഴിലെടുക്കാന്‍ എത്തിയ വിദേശികളായ തൊഴിലാളികളെ സ്‌പോണ്‍സറുടെ കീഴില്‍ തൊഴിലെടുക്കാതെ ചാടി പോവുകയോ മറ്റ് എവിടെയെങ്കിലും ജോലി എടുക്കുകയോ ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. 60 ദിവസത്തിനകം മറ്റു സ്‌പോണ്‍സര്‍മാരെ കണ്ടെത്തി മാറാവുന്നതാണ്.
ഹു റൂബാക്കപ്പെട്ടവര്‍ക്ക് മാത്രം, അല്ലാതെ ക്രിമിനല്‍ കേസുകളിലോ സാമ്പത്തിക തട്ടിപ്പ് കേസുകളിലോ മറ്റ് ഏതെങ്കിലും കേസില്‍ പെട്ടവര്‍ക്ക് മാറാന്‍ സാധിക്കില്ല. നിലവില്‍ അവരുടെ പേരിലുള്ള കേസ് പിന്‍വലിച്ചാല്‍ മാത്രമേ നാട്ടിലേക്ക് പോകുന്നതിന് നിയമപരമായ നടപടികള്‍ നടത്തുവാനും സാധിക്കൂ.
നിലവില്‍ സ്‌പോണ്‍സര്‍മാര്‍ ഹുറൂബ് ആക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പുതിയ നിയമം നിലവില്‍ വന്നത്. ആയിരക്കണക്കിന് വിദേശികള്‍ നിലവില്‍ ഹുറൂബാക്കപ്പെട്ടവരുണ്ട്. സ്‌പോണ്‍സര്‍മാരുടെ കീഴില്‍ കൃത്യ സമയങ്ങളില്‍ ജോലിയെടുക്കാതെ ജോലിസ്ഥലങ്ങളില്‍ നിന്ന് ഒളിച്ചോടി മറ്റ് സൗദികളുടെ കീഴിലോ മറ്റു കമ്പനികളിലോ ജോലിയെടുക്കുന്നവരാണ് ഇതില്‍ പലരും. ഇവര്‍ക്ക് പുതിയനിയമം അനുഗ്രഹമായിരിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഒട്ടനവധി ഇന്ത്യക്കാരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന സാമൂഹ്യ സംഘടനയായ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ്, റാഫി പാങ്ങോട് ചെയര്‍മാന്‍, ശിഹാബ് കൊട്ടുകാട്, മുജീബ് കായംകുളം, നാസ വക്കം, അശ്‌റഫ് കുറ്റിച്ചല്‍, ഇബ്രാഹിം പട്ടാമ്പി, ബിജു, തുടങ്ങിയവര്‍ ഹുറൂബാക്കപ്പെട്ടവരോട് 60 ദിവസത്തിനകം ഉറൂബില്‍ നിന്ന് മറ്റ് സ്‌പോണ്‍സര്‍മാരെ കണ്ടെത്തി നിയമപുരക്കല്‍ നിന്നും മാറണം എന്ന് അറിയിച്ചു.
സോഷ്യല്‍ മീഡിയയിലും സംഘടനാ ഗ്രൂപ്പുകളിലും അറിയിപ്പ് നല്‍കിയിട്ടുണ്ട്. സത്യം ഓണ്‍ലൈന്‍ പ്രവാസി സമൂഹത്തിന്റെ ഇടയില്‍ പ്രത്യേക ക്യാമ്പുകള്‍ നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us