"രാജ്യരക്ഷയ്ക്ക് ഇന്ത്യാ മുന്നണി അധികാരത്തിലെത്തണം". ജിദ്ദ പ്രവാസി യു ഡി എഫ്

ഇന്ത്യയുടെ മഹത്തായ മതേതര പാരമ്പര്യത്തിന് കളങ്കം ചാർത്തി മതത്തിൻ്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച ബി.ജെപി ഭരണം തുടരാൻ അനുവദിച്ചുകൂടാ

New Update
pravasi udf UntitledD.jpg

ജിദ്ദ: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കാൻ മുഴുവൻ പ്രവാസി കുടുംബങ്ങളും യു ഡി എഫ് ന് വോട്ടുകൾ നൽകണമെന്ന് പ്രവാസി  യു ഡി എഫ്  ജിദ്ദയിൽ സംഘടിപ്പിച്ച നേതൃസംഗമം അഭ്യർത്ഥിച്ചു.

Advertisment

ഇന്ത്യയുടെ മഹത്തായ മതേതര പാരമ്പര്യത്തിന് കളങ്കം ചാർത്തി മതത്തിൻ്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച ബി.ജെപി ഭരണം തുടരാൻ അനുവദിച്ചുകൂടാ

അധികാരത്തിൽ വന്നപ്പോൾ പ്രവാസി മന്ത്രിയും മന്ത്രാലയവും വേണ്ടെന്നു വെച്ച ബി.ജെ.പി സർക്കാർ അടിമുടി പ്രവാസി വിരുദ്ധവുമാണ്. അന്തർദേശീയ രംഗത്ത് ഇന്ത്യയുടെ അന്തസ്സും അഭിമാനവും കളഞ്ഞു കുളിച്ച മോദി സർക്കാറിനെ ഇനിയും വെച്ച് പൊറുപ്പിക്കരുതെന്ന് യോഗം വോട്ടർമാരോട് അഭ്യർത്ഥിച്ചു.

സൗദി കെ.എം.സി.സി മുഖ്യരക്ഷാധികാരി കെ.പി.മുഹമ്മദ് കുട്ടി സംഗമം ഉൽഘാടനം ചെയ്തു. പ്രവാസി യു.ഡി.എഫ് സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹഖീം പാറക്കൽ അധ്യക്ഷത വഹിച്ചു.  

ജനറൽ കൺവീനർ അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു. ട്രഷർ വി.പി.മുസ്തഫ, ചെമ്പൻ അബ്ബാസ്, കെ.ടി.എ മുനീർ, നാസർ വെളിയംകോട്, വി.പി.അബ്ദു റഹ്മാൻ, സി.എം.അഹമ്മദ്, രാധാ കൃ ഷണൻ എന്നിവർ പ്രസംഗിച്ചു.

ജിദ്ദയിലെ കെ.എം.സി.സി, ഒ.ഐ.സി.സി ജില്ല ഭാരവാഹികളും മണ്ഡലം പ്രസിഡൻ്റ് സെക്രട്ടറിമാരും പങ്കെടുത്ത നേതൃസംഗമത്തിൽ പ്രവാസി  യു ഡി എഫ്    തിരഞ്ഞെടുപ്പ് പ്രചാരണ കർമ്മ പദ്ധതികൾക്ക് രൂപം നൽകി.

ജില്ലാ കൺവെൻഷൻ നടത്താനും പാർലമെൻ്റ് മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കാനും, പഞ്ചായത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടികൾ നടത്താനും തീരുമാനിച്ചു. മുഴുവൻ പ്രവാസികളുടെയും ബന്ധുക്കളുടെയും വോട്ടുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക.

പ്രവാസി  യു ഡി എഫ് സെൻട്രൽ കമ്മിറ്റിക്ക് കെ.എം.സി.സി, ഒ.ഐ, സി.സി സെൻട്രൽ നാഷണൽ ഭാരവാഹികൾ നേതൃത്വം നൽകും. കേരളത്തിലെ 20 പാർലമെൻ്റുകളിലും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ പ്രദർശിപ്പിച്ച് കൊണ്ടാണ് നേതൃസംഗമം സമാപിച്ചത്.

Advertisment