പ്രവാസി വെൽഫെയർ കുവൈത്ത് ഫർവാനിയ യൂണിറ്റ് സമ്മേളനവും കേന്ദ്ര നേതാക്കൾക്ക് സ്വീകരണവും

യൂണിറ്റ് പ്രസിഡന്റ് അസ് ലം സീബ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി റസാഖ് കെ സലാം സ്വാഗതവും ട്രഷറർ നിസാർ മർജാൻ നന്ദിയും പറഞ്ഞു.

New Update
Untitlediranmissi

കുവൈത്ത്: പ്രവാസി വെൽഫെയർ കുവൈത്ത് ഫർവാനിയ യൂണിറ്റ് സമ്മേളനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

Advertisment

ഫർവാനിയ ദജീജ് ഓഫീസ് ഹാളിൽ വച്ച് നടന്ന സമ്മേളനം കേന്ദ്ര പ്രസിഡന്റ് റഫീഖ് ബാബു ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി കേരള പ്രസിഡണ്ട് റസാഖ് പാലേരി നടത്തിയ സാഹോദര്യ പദയാത്രയുടെ കാലിക പ്രസക്തി പ്രവർത്തകരോട് അദ്ദേഹം പങ്കുവച്ചു.


2025- 2026 പ്രവർത്തന കാലയളവിലേക്ക് പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട റഫീഖ് ബാബുവിനും കേന്ദ്ര ഭാരവാഹികൾക്കും സ്വീകരണം നൽകി.

''നാടിന്റെ നന്മക്ക് നമ്മളൊന്നാകണം' എന്ന തലകെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന ട്രെഷറർ സജീദ് ഖാലിദ് ഓൺലൈനിൽ നടത്തിയ അനുഭവ  വിവരണം യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അബ്ദുൽ വാഹിദ് മാസ്റ്റർ പ്രവർത്തകരുമായി പങ്കുവെച്ചു ..


യൂണിറ്റ് പ്രസിഡന്റ് അസ് ലം സീബ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി റസാഖ് കെ സലാം സ്വാഗതവും ട്രഷറർ നിസാർ മർജാൻ നന്ദിയും പറഞ്ഞു.


ഫർവാനിയ യൂണിറ്റ് എക്സിക്യൂട്ടീവ്  അംഗങ്ങളായ അബ്ദുൽ ജലീൽ, അമ്പിളി ഗോപാലൻ, ഷബീന അബ്ദു ശുക്കൂർ, ഇ.എച്ച് സുനീർ തുടങ്ങിയവർ പരിപാടികൾക്കും നയിം ചാലാട്, അരുൺകുമാർ, അബ്ദുൽ വാഹിദ് എന്നിവർ കേന്ദ്ര നേതാക്കൾക്കുള്ള സ്വീകരണങ്ങൾക്കും നേതൃത്വം നൽകി.

അംഗങ്ങളിൽ സമ്പാദ്യ ശീലം വളർത്താൻ ഉദ്ദേശിച്ച് സമ്മേളനത്തിൽ സ്ഥാപിച്ച സഞ്ചയ്ക കൗണ്ടറിൻ്റെ പ്രവർത്തനത്തിന് പി.എ. അൽത്താഫ് നേതൃത്വം നൽകി.