കുവൈറ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവ്; പി ടി മുഹമ്മദ് മുഖ്യ അതിഥി

പ്രതീക്ഷയുടെ പ്രയാണങ്ങൾ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവിൽ കുവൈറ്റിലെ 5 സോണുകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കും.

New Update
Untitled

കുവൈറ്റ്:കലാലയം സംസാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന്റെ നാഷനൽ തല മത്സരങ്ങൾ ഈ വരുന്ന 23 വെള്ളിയാഴ്ച്ച അബ്ബാസിയ ആസ്പെയർ ബൈലിംഗ്വൽ സ്കൂളിൽ വെച്ച് സംഘടിപ്പിക്കും.

Advertisment

പ്രതീക്ഷയുടെ പ്രയാണങ്ങൾ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവിൽ കുവൈറ്റിലെ 5 സോണുകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കും.


ജൂനിയർ,സെക്കൻഡറി,സീനിയർ,ജനറൽ വിഭാഗങ്ങളിലായി 200-ൽ പരം മത്സരാർത്ഥികൾ 60 വ്യത്യസ്ത ഇനങ്ങളിലായിരിക്കും മത്സരിക്കുക. ഫാമിലി,യൂണിറ്റ് ,സെക്ടർ,സോൺ തലങ്ങളിലെ പ്രാഥമിക മത്സരങ്ങൾ വിജയിച്ചവരാണ് നാഷനൽ തലത്തിൽ മത്സരിക്കാനെത്തുന്നത്.


പ്രശസ്ത യാത്ര വ്ലോഗറും സുകൂൻ എഡ്യൂ ഫൗണ്ടേഷൻ സ്ഥാപകനും,ഉത്തരേന്ത്യൻ ഉൾഗ്രാമങ്ങളിലെ യാത്രകളിലൂടെയും ആകർഷണീയ ശൈലിയിലുള്ള സംസാരത്തിലൂടെയും സമൂഹികമാധ്യമങ്ങളിൽ ശ്രദ്ധേയമായിട്ടുള്ള പി ടി മുഹമ്മദ് സാഹിത്യോത്സവിലെ മുഖ്യ അതിഥിയാവും.

വൈകിട്ട് 6 മണിയോടെ ആരംഭിക്കുന്ന പൊതു സംസാരിക സമ്മേളനത്തിൽ കുവൈറ്റിലെ കലാ സാഹിത്യ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

Advertisment