/sathyam/media/media_files/3rFb34Nio1tMUaGJKuza.jpg)
ബുറൈദ: 30 വര്‍ഷത്തെ സമര സഹന ജീവിതം നയിച്ച ധീര പോരാളി പുഷ്പന്റെ വിയോഗത്തില്‍ ഖസീം പ്രവാസി സംഘം അനുശോചന യോഗം സംഘടിപ്പിച്ചു.
കേന്ദ്രകമ്മറ്റി ഓഫീസില്‍ നടന്ന അനുശോചന പരിപാടിയില്‍ മുഖ്യ രക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു. സുല്‍ത്താന ഏരിയാ സെക്രട്ടറി ഹേമന്ത് ഇരിങ്ങാലക്കുട അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
24ആം വയസ്സില്‍ ഭരണകൂടം തല്ലികെടുത്തിയ തന്റെ യൗവ്വനത്തിലും ജീവിതത്തോട് പൊരുതേണ്ടി വന്ന അവസ്ഥയിലും പുഷ്പനിലെ കമ്മ്യൂണിസ്റ്റ് അണുകിട ഉലഞ്ഞിട്ടില്ല. താന്‍ നേരിട്ട ദുരന്തത്തില്‍ അദ്ദേഹം പശ്ചാത്തപിച്ചിട്ടില്ല.
കാരണം, അദ്ദേഹത്തെ നയിച്ചത് സ്വാര്‍ത്ഥ മോഹങ്ങളായിരുന്നില്ല, മറിച്ച് നാടിനു വേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളും പാര്‍ടിയോടുള്ള അടങ്ങാത്ത കൂറുമായിരുന്നു എന്ന് അനുശോചന കുറിപ്പില്‍ പറഞ്ഞു.
പ്രസിഡന്റ് നിഷാദ് പാലക്കാട്, സെന്‍ട്രല്‍ ഏരിയ സെക്രട്ടറി ദിനേശ് മണ്ണാര്‍ക്കാട്, രമേശന്‍ പോള, മനാഫ് ചെറുവട്ടൂര്‍, സജീവന്‍ നടുവണ്ണൂര്‍ എന്നിവര്‍ പുഷ്പനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചു.
കേന്ദ്ര, ഏരിയ, യുണിറ്റ് ഭാരവാഹികള്‍ അടക്കം നിരവധി പ്രവര്‍ത്തകര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര സെക്രട്ടറി ഉണ്ണി കണിയാപുരം സ്വാഗതവും, കേന്ദ്ര കമ്മറ്റി അംഗം മനാഫ് ചെറുവട്ടൂര്‍ നന്ദിയും പറഞ്ഞു.