പുതുപ്പള്ളിയുടെ വികസനം കാണാതെ പോകുന്നത് രാഷ്ട്രീയ തിമിരം മൂലം; ഒഐസിസി

New Update
oicc

മനാമ: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വികസനം കാണാതെ പോകുന്നത് രാഷ്ട്രീയ തിമിരം ബാധിച്ചത് കൊണ്ടാണ്  എന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തില്‍ നടത്തിയ പുതുപ്പള്ളി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപെട്ടു. 

Advertisment

ഇടതുപക്ഷം മെട്രോ നഗരങ്ങളില്‍ ഉള്ള വികസനവുമായി ആണ് പുതുപ്പള്ളിയെ താരതമ്യം ചെയ്യുന്നത്. അമ്പതിമൂന്ന് വര്‍ഷം പുതുപ്പള്ളിയുടെ ജനപ്രതിനിധി ആയിരുന്ന ഉമ്മന്‍ചാണ്ടി ഒരു നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ക്ക് നേരിട്ട് ബന്ധപ്പെടേണ്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എല്ലാം പുതുപ്പള്ളിയില്‍ ഉണ്ടാക്കുവാനും അവയ്ക്ക് സ്വന്തമായ കെട്ടിടങ്ങളും ഉണ്ടാക്കി കൊടുക്കുവാനും ഉമ്മന്‍ചാണ്ടിക്ക് സാധിച്ചു. 

നാടിന്റെ വളര്‍ച്ചക്ക് വേണ്ടി കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാന്‍ പറ്റുന്ന സ്ഥാപനങ്ങളും, ആരോഗ്യ പരിപാല കേന്ദ്രങ്ങളും പുതുപ്പള്ളിയില്‍ കാണുവാന്‍ സാധിക്കും. കഴിഞ്ഞ ഏഴു വര്‍ഷമായി പ്രതിപക്ഷത്ത് ഉള്ള ജനപ്രതിനിധി എന്ന നിലയില്‍  നിലവിലെ റോഡുകളുടെ മെയിന്റന്‍സ് ന് ആവശ്യമായ തുക ലഭ്യമാക്കാതെ ഇരുന്ന ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വിരോധത്തിന്റെ  ബാക്കിപത്രം ആണ് ഇന്ന് ഐക്യജനാധിപത്യ മുന്നണിക്ക് എതിരെ ഉപയോഗിക്കുന്നത്. 

സംസ്ഥാനത്ത് ഇന്ന് നടക്കുന്ന അഴിമതി പുതുപ്പള്ളിയിലെ ജനങ്ങള്‍ മനസ്സിലാക്കി വോട്ട് ചെയ്യും. എ ഐ ക്യാമറ, കെ ഫോണ്‍ അടക്കം ദീര്‍ഘകാലം ഇടനിലക്കാര്‍ക്ക് കോഴപണം ലഭ്യമാക്കുന്ന കരാറുകളില്‍ ഏര്‍പ്പെട്ട് സംസ്ഥാനത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ ആണ് ഇടതുപക്ഷം ശ്രമിക്കുന്നത് എന്നും ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപെട്ടു.

ഒഐസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ഷിബു എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഗ്ലോബല്‍ സെക്രട്ടറി കെ സി ഫിലിപ്പ്, ദേശീയ ജനറല്‍ സെക്രട്ടറി ബോബി പാറയില്‍, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ഒഐസിസി നേതാക്കളായ സല്‍മാനുല്‍ ഫാരിസ്, റംഷാദ് അയിലക്കാട്, സിണ്‍സണ്‍ പുലിക്കോട്ടില്‍,പി ടി ജോസഫ്,അലക്‌സ് മഠത്തില്‍,റോബിന്‍ എബ്രഹാം, അമല്‍ ജോണ്‍, ആഷിക് പുതുപ്പള്ളി, ഷിബു ഇ ചാണ്ടി, സന്തോഷ് പുതുപ്പള്ളി, അബ്ദുല്‍ അസീസ്, സിബി തോമസ്, ഫിറോസ് നങ്ങാരത്ത്, ജോബിന്‍ പി വര്‍ഗീസ്, ജോണ്‍സന്‍ ജോണ്‍, സജീവ് ഫിലിപ്പ്, ബിനു കോട്ടയില്‍, ബൈജു മത്തായി എന്നിവര്‍ പ്രസംഗിച്ചു.

Advertisment