ഡോക്ടര്‍ പി വി ചെറിയാന് ലൈറ്റ്‌സ് ഓഫ് കൈന്‍ഡ്‌നസിന്റെ ആദരം

ബഹ്റൈനിലെ  നിരവധി മലയാളി സംഘടനകളുടെ  നേതാവായും, രക്ഷാധികാരിയായും അദ്ദേഹം പ്രവർത്തിച്ചു വരുന്നു.

New Update
pv cheriyan

മനാമ: ബഹ്റൈനിലെ ക്യാൻസർ കെയർ ഗ്രൂപ്പ് പ്രസിഡൻ്റും , പ്രശ്സത ഡോക്ടറും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനുമായ  ഡോക്ടർ  പി വി ചെറിയാനെ ലൈറ്റ്സ് ഓഫ് കൈൻഡ്നസ്  പ്രതിനിധികൾ ആദരിച്ചു.  

Advertisment

ബഹ്‌റൈനിൽ  ഡോക്ടർ പി വി ചെറിയാൻ എത്തിയിട്ട് ഒക്ടോബർ 16ാം തീയതി  45 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ലൈറ്റ് ഓഫ് കൈൻഡ് നസിൻ്റെ ആദരം .  

ആതുര സേവന രംഗത്ത് സ്തുത്യർഹ സേവനങ്ങൾ നൽകുന്നതിനു  പുറമേ  ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിലും വിദ്യാഭ്യാസ മേഖലകളിലും 45 വർഷമായി  സേവനങ്ങളും നിരവധി പ്രവർത്തനങ്ങളുമായി ഡോക്ടർ മുൻപന്തിയിൽ ഉണ്ട്.

ബഹ്റൈനിലെ  നിരവധി മലയാളി സംഘടനകളുടെ  നേതാവായും, രക്ഷാധികാരിയായും അദ്ദേഹം പ്രവർത്തിച്ചു വരുന്നു.

ഉമ്മൽഹസം ബാങ്കോക്ക്  റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ  ലൈറ്റ് ഓഫ് കൈൻഡ്നസ് സ്ഥാപകൻ സയ്യിദ് ഹനീഫ്  , പ്രതിനിധി മുഹമ്മദ് നിയമത്തുള്ള എന്നിവർ ബൊക്കെയും മറ്റു സ്നേഹസമ്മാനങ്ങളും നൽകി അദ്ദേഹത്തെ ആദരിച്ചു.

'ബഹറിനിൽ നിരവധി സാമൂഹ്യപ്രവർത്തനങ്ങൾ നടത്തിവരുന്ന ലൈറ്റ് സ് ഓഫ് കൈൻഡ്നസിന്  ഡോക്ടർ തൻ്റെ അഭിനന്ദനം അറിയിക്കുകയും,  മുന്നോട്ടുള്ള   എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ പ്രഖ്യാപിക്കുകയും, ആശംസകൾ നേരുകയും  ചെയ്തു.

ഡോക്ടറിന്  ഇനിയും  നിരവധി പ്രവർത്തനങ്ങളും സേവനങ്ങളും ചെയ്യാൻ കഴിയട്ടെ എന്ന്  സൈദ് ഹനീഫ മുഹമ്മദ് നിയമത്തുള്ള എന്നിവർ ആശംസിച്ചു.

Advertisment