ഖത്തർ ആക്രമണം അപലപിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസി

ഖത്തറിൻ്റെയും മേഖലയിലെ മറ്റ് രാജ്യങ്ങളുടെയും സുരക്ഷക്ക് ഇത് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

New Update
Untitled

ഈജിപ്ത്: ഹമാസ് നേതാക്കളുടെ ഖത്തറിലെ താമസസ്ഥലങ്ങൾക്ക് നേരെ നടന്ന ഇസ്രായേലി ആക്രമണത്തെ ഈജിപ്ഷ്യൻ പ്രസിഡൻ്റ് ശക്തമായി അപലപിച്ചു.


Advertisment

ഈജിപ്ത് ഖത്തറിനൊപ്പമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ഒരു കുറ്റകൃത്യവും എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനവുമാണെന്ന് അൽ-സിസി ഊന്നിപ്പറഞ്ഞു.


ഖത്തറിൻ്റെയും മേഖലയിലെ മറ്റ് രാജ്യങ്ങളുടെയും സുരക്ഷക്ക് ഇത് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിൻ്റെ സുരക്ഷക്കും പരമാധികാരത്തിനും ഭീഷണിയുണ്ടാക്കുന്ന ഏത് ആക്രമണങ്ങളെയും ഈജിപ്ത് ശക്തമായി എതിർക്കുമെന്നും ഖത്തറിൻ്റെ സുരക്ഷ സംരക്ഷിക്കാൻ ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഈജിപ്ത് പൂർണ്ണ പിന്തുണ നൽകുമെന്നും ഈജിപ്ഷ്യൻ പ്രസിഡൻ്റ് അറിയിച്ചു.

Advertisment