/sathyam/media/media_files/2024/11/12/lqtJZf9vvt1vmvbGpvkj.jpg)
റിയാദ്: വധശിക്ഷയില്‍ നിന്ന് മോചിതനായ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മാതാവ് ഫാത്തിമ ബീവിക്കും സഹോദരന്‍ നസീറിനും മറ്റു കുടുംബാംഗങ്ങള്‍ക്കും. ഇന്നലെ ഇന്ത്യന്‍ എംബസിയില്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കി. തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഇതുവരെ അബ്ദുറഹീമിന്റെ കേസ് സംബന്ധമായ കാര്യങ്ങള്‍ കൃത്യമായി ഇന്ത്യന്‍ എംബസി റഹീമിന്റെ കുടുംബാംഗങ്ങള്‍ക്ക് വിവരിച്ചു നല്‍കി.
റഹീമിന്റെ കേസിന്റെ നാള്‍ വഴികള്‍ കൃത്യമായി ഇടപെടലുകളെ കുറിച്ചും 15 മില്യന്‍ റിയാലിന്റെ മോചനത്തിന് ദിയ പണം നല്‍കിയത് മറ്റു വിവരങ്ങള്‍ വിശദീകരിച്ചു കൊടുത്തു. ഈ വരുന്ന പതിനേഴിന് റഹീമിന്റെ മോചന കാര്യങ്ങള്‍ കോടതിയില്‍ നിന്ന് അറിയാന്‍ കഴിയുമെന്നും പറഞ്ഞു.
ഇന്നലെ വൈകിട്ട് മൂന്നുമണിക്ക് റഹീമിന്റെ മാതാവ് ഫാത്തിമ ബീവിയും സഹോദരനെ നസീറോ മറ്റു കുടുംബാംഗങ്ങളും ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി മെഷീന്‍ ഡി സി എം. അബു മാത്തന്‍ ജോര്‍ജ്ജും എംബസിലെ മറ്റു ഉദ്യോഗസ്ഥരും മോയിന്‍ അത്തര്‍, രാജീവ് സീക്ര, യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ സുഹൃത്തും കേസിന്റെ അനുമദി പത്രം ചുമതലയുള്ള സിദ്ദീഖ് തുവൂര്‍ എന്നിവരായിരുന്നു റഹീമിന്റെ കേസ് സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ചയ്ക്കായി എംബസിയിലെത്തിയത്.
കഴിഞ്ഞദിവസം 19 വര്‍ഷങ്ങള്‍ക്കു ശേഷം മകനെ ജയിലില്‍ ചെന്ന് തായിഫ് അമീറിന്റെ പ്രത്യേക അനുമതിയോടുകൂടി അല്‍ ഹയര്‍ നാഷണല്‍ സെക്യൂരിറ്റി ജയില്‍ ഉമ്മയും മകനും കുടുംബാംഗങ്ങളും കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കു മുമ്പ് ഉള്ള കൂടിക്കാഴ്ച റഹീമിനെ ചില വ്യക്തികള്‍ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഉമ്മയും മകനും ആയിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് റഹീമിന് താല്‍പ്പര്യമില്ലായിരുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും ഉമ്മയും മകനുമായിട്ടുള്ള കൂടിക്കാഴ്ചയെ വഴിതിരിച്ചുവിട്ടവരെ കുറിച്ചും വരും ദിവസങ്ങളില്‍ അറിയാന്‍ കഴിയുമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us