/sathyam/media/media_files/2024/11/01/VJVbMsntWFxYAK0EQfZR.jpg)
റിയാദ്: മഴ കനത്തതോടെ റിയാദില്‍ അതിശൈത്യം കൂടുവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. മരുഭൂമിയില്‍ ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കുന്ന ഇടയന്മാരോട് താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ഒട്ടകങ്ങളെയും ആടുകളെയും മാറ്റാന്‍ നിര്‍ദേശമുണ്ട്.
ദീര്‍ഘദൂരം യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക സുരക്ഷാ നിര്‍ദ്ദേശം അറിയിച്ചിട്ടുണ്ട്. മഴ കടുക്കുന്നതോടെ റോഡുകളില്‍ അപകടസാധ്യത കൂടാന്‍ സാധ്യത ഉള്ളതുകൊണ്ട് കരുതലോടെ വാഹനങ്ങള്‍ ഓടിക്കുന്നതിനും നിര്‍ദ്ദേശമുണ്ട്.
ഒറ്റപ്പെട്ടു താമസിക്കുന്ന തൊഴിലാളികള്‍ക്കും സുരക്ഷാ മാനദണ്ഡം അനുസരിച്ച് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് താമസം മാറ്റുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥ മാറ്റവും കടുത്ത മഴയും ഇന്നലെ രാത്രി മുതല്‍ തുടങ്ങിയതാണ്. അല്‍ ഖസീം, അല്‍ ഖര്‍ജി, മക്ക റോഡ്, ദമാം റോഡ്, എന്നിവടങ്ങളില്‍ മഴ കടുത്തതോടെ യാത്രകള്‍ ദുര്‍ഘടമായി.