രാജേഷ് കുമാര്‍ പ്രവാസി ലീഗല്‍ സെല്‍ ഒമാന്‍ ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍

New Update
Bcddyhj

പ്രവാസി ലീഗല്‍ സെല്‍ ഒമാന്‍ ചാപ്റ്റര്‍ കോര്‍ഡിനേറ്ററായി രാജേഷ് കുമാര്‍ ചുമതലയേറ്റു. കഴിഞ്ഞ നാല്പതുവര്‍ഷത്തിലേറെയായി ഒമാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന രാജേഷ് കുമാര്‍ ഒമാനിലെ സാമൂഹീക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്.

Advertisment

ഒമാനില്‍ പ്രവാസി ലീഗല്‍ സെല്‍ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാന്‍ ഈ നിയമനം സഹായകരമാവുമെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ളോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാരിതര സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍.

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കൂടുതല്‍ രാജ്യങ്ങളിലേക്കും വ്യത്യസ്ത മേഖലകളിലേക്കും ലീഗല്‍ സെല്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ളോബല്‍ വക്താവും ബഹറിന്‍ ചാപ്റ്റര്‍ അദ്ധ്യക്ഷനുമായ സുധീര്‍ തിരുനിലത്ത്, ദുബായ് ചാപ്റ്റര്‍ അധ്യക്ഷന്‍ ടി.എന്‍. കൃഷ്ണകുമാര്‍, അബുദാബി ചാപ്റ്റര്‍ അധ്യക്ഷന്‍ ജയപാല്‍ ചന്ദ്രസേനന്‍, ഷാര്‍ജ~അജ്മാന്‍ ചാപ്റ്റര്‍ അദ്ധ്യക്ഷ ഹാജിറാബി വലിയകത്ത്, യൂകെ ചാപ്റ്റര്‍ അദ്ധ്യക്ഷ അഡ്വ. സോണിയ സണ്ണി, എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നേഴ്സസ് വിങ്, വനിതാ വിഭാഗം, ഡിസെബിലിറ്റി റൈറ്സ് വിങ് എന്നിവ കൂടാതെ പ്രവാസ മേഖലയിലെ വിദ്യാര്‍ഥിക്ഷേമം കൂടി കണക്കിലെടുത്ത് പ്രത്യേകം സ്ററുഡന്‍സ് വിങ്ങിനും പ്രവാസി ലീഗല്‍ സെല്‍ രൂപം നല്‍കിയിട്ടുണ്ട്.